
റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയോ അതോ വമ്പൻ തട്ടിപ്പോ? കുവൈത്ത് ബാങ്കിൽ നിന്ന് വായ്പ്പയെടുത്ത് പ്രവാസി മലയാളികൾ മുങ്ങി കേസിൽ കൂടുതൽ വിവരങ്ങൾ; ലുക്കൗട്ട് നോട്ടീസിറക്കാൻ പൊലീസ്
കുവൈത്തിലെ പ്രമുഖ ബാങ്കിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയ മലയാളികൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങുന്നു. തട്ടിപ്പ് നടത്തിയ പ്രതികൾ ഭൂരിഭാഗവും മറ്റ് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംസ്ഥാനത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ടയത്തും എറണാകുളത്തുമായി 12 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുവൈത്തിലെ അൽ അഹ്‌ലി ബാങ്കിൽ നിന്നും 60 ലക്ഷം മുതൽ ഒന്നര കോടി രൂപ വരെ ലോണെടുത്ത ശേഷം മുങ്ങിയ കേസുകളാണ് ഇവയെല്ലാം. രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
രജിസ്റ്റർ ചെയ്ത കേസുകളിൽ കൂടുതലും കോട്ടയം ജില്ലയിലാണ്. എട്ട് കേസുകളിലായി ആകെ 7.5 കോടി രൂപയുടെ തട്ടിപ്പാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലയോലപ്പറമ്പിലെ പ്രിയദർശൻ എന്ന വ്യക്തിക്കെതിരെ 1.20 കോടി രൂപയുടെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വൈക്കം പടിഞ്ഞാറേ നട സ്വദേശി ജിഷ പ്രതിയായ കേസിൽ 86.65 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്. കുറവിലങ്ങാട് ഉഴവൂർ സ്വദേശികളായ സിജോ മോൻ ഫിലിപ്പ്, ജോജോ മാത്യു, സുമിത മേരി എന്നിവർക്കെതിരെ 73.17 ലക്ഷം, 86.45 ലക്ഷം, 61.90 ലക്ഷം രൂപയുടെ തട്ടിപ്പുകൾക്ക് കേസെടുത്തു. വെള്ളൂർ കീഴൂർ സ്വദേശി റോബി മാത്യു പ്രതിയായ കേസിൽ 61 ലക്ഷം രൂപയുടെ തട്ടിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കടുത്തുരുത്തി റെജിമോൻ പ്രതിയായ കേസിൽ 80 ലക്ഷം രൂപയുടെ തട്ടിപ്പിനാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ, അയർകുന്നം, കൊങ്ങാണ്ടൂർ ടോണി പൂവേലിയിൽ എന്നിവർക്കെതിരെയും കേസുകൾ നിലവിലുണ്ട്.
കോട്ടയത്തിന് പുറമെ എറണാകുളത്തെ മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലും സമാനമായ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ്, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കി.
അതേസമയം ഈ കേസ് നേരിടുന്നവരിൽ റിക്രൂട്ടിംഗ് ഏജൻസികളുടെ തട്ടിപ്പിന് ഇരയായവരും ഉണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊച്ചിയിലെ റിക്രൂട്ടിംഗ് ഏജൻസികൾ മുഖേന കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ചവർ ഉൾപ്പെടെ നിരവധി പേരാണ് നിയമനടപടി നേരിടുന്നത്. 8,000 മുതൽ 10,000 ദിനാർ വരെയാണ് റിക്രൂട്ടിംഗ് ഏജൻസികൾ ഉദ്യോഗാർഥികളിൽ നിന്ന് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ ഭീമമായ തുക കുവൈത്തിൽ എത്തിയ ശേഷം ബാങ്ക് ലോൺ എടുത്ത് നൽകണം എന്ന വ്യവസ്ഥയിലാണ് പലരെയും റിക്രൂട്ട് ചെയ്തത്.
ഏജന്റുമാരുടെ കമ്മീഷൻ തട്ടിപ്പ്
റിക്രൂട്ടിംഗ് ഏജൻസികളുടെ കുവൈത്തിലെ ഏജന്റുമാർ തന്നെയാണ് ജീവനക്കാർക്കായി വിവിധ ബാങ്കുകളിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകിയത്. ലോൺ തുകയ്ക്ക് പുറമേ, ഇത് തരപ്പെടുത്തിക്കൊടുത്തതിന്റെ പേരിൽ വൻ തുക കമ്മീഷനായും ഇവർ തട്ടിയെടുത്തിരുന്നു. ഇതിനായി ബാങ്കുകൾ കേന്ദ്രീകരിച്ച് നിരവധി മലയാളി ഏജന്റുമാരും പ്രവർത്തിച്ചിരുന്നതായി പരാതികളുണ്ട്.
വായ്പാ തിരിച്ചടവ് താളം തെറ്റിച്ചു
കരാർ അടിസ്ഥാനത്തിൽ ജോലിക്ക് പ്രവേശിച്ച പലർക്കും ബാങ്ക് വായ്പാ തിരിച്ചടവ് പിടിച്ച ശേഷം പ്രതിമാസം തുച്ഛമായ ശമ്പളം മാത്രമാണ് കൈയിൽ ലഭിച്ചത്. ഇതോടെ പിടിച്ചുനിൽക്കാനാവാതെ വന്ന സാഹചര്യത്തിലാണ് പലർക്കും കുവൈത്ത് വിട്ടുപോകേണ്ടി വന്നത്. എന്നാൽ, കുവൈത്തിൽ എത്തിയ ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ ജോലിക്ക് ശ്രമിക്കുകയും, ജോലി ലഭിച്ചതോടെ വായ്പാ തിരിച്ചടവ് നടത്താതെ മനഃപൂർവം മുങ്ങിക്കളഞ്ഞവരും കേസ് നേരിടുന്നവരുടെ കൂട്ടത്തിലുണ്ട്.
കുവൈത്തിലെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പുതിയ സമയക്രമം
ആറ് ഗവർണറേറ്റുകളിലെയും സ്വകാര്യ റെസിഡൻഷ്യൽ ഏരിയകളിൽ പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്ക് രാത്രി 12 മണിക്ക് ശേഷം പ്രവർത്തനാനുമതിയില്ലെന്ന് കുവൈത്ത് നഗരസഭ (മുനിസിപ്പാലിറ്റി) അറിയിച്ചു. ഈ സമയപരിധി റെസ്റ്റോറന്റുകൾക്കും ബാധകമാണ്. റെസിഡൻഷ്യൽ മേഖലകളിലെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാത്രി 12 മണിവരെയായി നിജപ്പെടുത്തിക്കൊണ്ട് നഗരസഭ അഡ്‌മിനിസ്ട്രേറ്റീവ് ഉത്തരവ് പുറപ്പെടുവിച്ചു. ഒന്നിലധികം കവാടങ്ങളും പ്രത്യേക സർവീസ് ഡോറുകളുമുള്ള കടകൾക്ക്, പ്രധാന വാതിലുകൾ അടച്ച ശേഷം ഓർഡർ ഡെലിവറിക്ക് വേണ്ടി മാത്രം പ്രവർത്തിക്കാം. എന്നാൽ, ഈ സ്ഥാപനങ്ങൾക്ക് നേരിട്ടുള്ള വിൽപ്പന നടത്താനോ പാർക്കിങ് ഏരിയകൾ പോലുള്ള പരിസരത്തിനുള്ളിൽ വെച്ച് ഡെലിവറി നടത്താനോ അനുമതിയില്ല. ഓർഡറുകൾ പുറത്ത് എത്തിച്ചു നൽകുക മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഈ പുതിയ സമയപരിധി റെസിഡൻഷ്യൽ പ്രദേശങ്ങളിലെ താമസക്കാരുടെ സ്വസ്ഥത ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈറ്റിൽ വൻതോതിൽ അനധികൃത മദ്യ നിർമ്മാണം; രണ്ട് പേർ അറസ്റ്റിൽ
കുവൈറ്റിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെറുക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുമുള്ള തുടർച്ചയായ സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി, അബ്ദാലി പ്രദേശത്ത് പ്രാദേശിക മദ്യം നിർമ്മിക്കുന്നതിനായി ഒരു വലിയ തോതിലുള്ള ഫാക്ടറി നടത്തിയിരുന്ന രണ്ട് ഏഷ്യൻ പൗരന്മാരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ കോംബാറ്റിംഗ് നാർക്കോട്ടിക് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്ടർ അറസ്റ്റ് ചെയ്തു.
പ്രതികൾ അനധികൃത മദ്യം പ്രൊഫഷണലായി കുപ്പിയിലാക്കി ഇറക്കുമതി ചെയ്ത ബ്രാൻഡുകളായി വിൽക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഉപകരണങ്ങൾ, പ്രസ്സുകൾ, ഗണ്യമായ അളവിൽ വ്യാജ ലേബലുകൾ, വ്യാപാരമുദ്രകൾ എന്നിവ കണ്ടെത്തി. പിടികൂടിയ വ്യക്തികളെയും പിടിച്ചെടുത്ത വസ്തുക്കളെയും ആവശ്യമായ നിയമനടപടികൾക്കായി യോഗ്യതയുള്ള അധികാരികൾക്ക് അയച്ചിട്ടുണ്ട്.
പ്രിന്ററുകളും വ്യാജ നോട്ട് കെട്ടുകളും ; കുവൈത്തിൽ കള്ളനോട്ട് നിർമ്മാണകേന്ദ്രത്തിൽ റെയ്ഡ്
ഖൈത്താൻ പോലീസ് സ്റ്റേഷനിൽ ലഭിച്ച അജ്ഞാത സന്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുവൈത്തിൽ കള്ളനോട്ട് അടിക്കുന്ന സംഘം പിടിയിലായി. അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതി കുറ്റസമ്മതം നടത്തുകയും, രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ താൻ ഈ വ്യാജ നോട്ടുകൾ വിതരണം ചെയ്തതായി സമ്മതിക്കുകയും ചെയ്തു. സബാഹ് അൽ-അഹ്മദ് പ്രദേശത്തുള്ള സ്വന്തം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഷാലെറ്റിൽ വെച്ചാണ് ഇയാൾ കള്ളനോട്ടുകൾ നിർമ്മിച്ചിരുന്നത്.
തുടർന്ന് ഷാലെറ്റിൽ നടത്തിയ പരിശോധനയിൽ പോലീസിനെ ഞെട്ടിച്ച കണ്ടെത്തലുകളുണ്ടായി. സ്കാനറുകൾ ഘടിപ്പിച്ച 20-ൽ അധികം പ്രിന്ററുകൾ, ഡസൻ കണക്കിന് അച്ചടി യന്ത്രങ്ങൾ (മിഷീനുകൾ), പേപ്പറുകൾ, രാസവസ്തുക്കൾ എന്നിവ കണ്ടെടുത്തു. അതോടൊപ്പം, ആയിരക്കണക്കിന് പ്രിന്റ് ചെയ്ത് തയ്യാറാക്കിയ വ്യാജ നോട്ടുകളും ഇവിടെനിന്ന് പിടിച്ചെടുത്തു. പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
ഗൾഫിലെ ഹാഷിം ഗ്രൂപ്പ് ഓഫ് കമ്പനീസിൽ നിരവധി ഒഴിവുകൾ; വാക്ക് ഇൻ ഇന്റർവ്യൂ വിവരങ്ങൾ ഇതാ
അജ്മാൻ: ഹാഷിം ഗ്രൂപ്പ് ഓഫ് കമ്പനീസ് വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ തേടുന്നു. സെയിൽസ്മാൻ, എച്ച്.ആർ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഐ.ടി സപ്പോർട്ട്, എഫ്.എം.സി.ജി സൂപ്പർവൈസർ, ഡിപ്പാർട്ട്മെന്റ് ഫ്ലോർ ഇൻ-ചാർജ്, മത്സ്യവിൽപ്പനക്കാരൻ, എൽ.എം.വി/ഹെവി ഡ്രൈവർ, പ്ലംബർ-കം-ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.അഭിമുഖം സെപ്റ്റംബർ 27-ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അജ്മാൻ അൽറൗദയിലെ ഹാഷിം ഹൈപ്പർമാർക്കറ്റിൽ വെച്ച് നടക്കും.
Comments (0)