Posted By Editor Editor Posted On

കുവൈറ്റിൽ അജ്ഞാതൻ വാഹനമിടിച്ച് മരിച്ചു

കുവൈറ്റിലെ ജഹ്‌റ ഗവർണറേറ്റിലെ അൽ-ഖസർ പ്രദേശത്ത് അജ്ഞാതൻ വാഹനമിടിച്ച് മരിച്ചു. മൃതദേഹം ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് മാറ്റി, കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സുരക്ഷാ സ്രോതസ് അനുസരിച്ച്, ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിന് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചു. തുടർന്ന്, സുരക്ഷാ സംഘങ്ങളും അടിയന്തര മെഡിക്കൽ ജീവനക്കാരും സ്ഥലത്തെത്തി.

പൗണ്ടിനും ഡോളറിനും മുകളിൽ കുതിച്ച് കുവൈത്ത് ദിനാർ; കറൻസിയുടെ കരുത്ത് പ്രവാസികൾക്ക് ഏങ്ങനെ ​ഗുണമാകും

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ യു.കെയും യു.എസും എല്ലാകാര്യങ്ങളിലും മുന്നിലാണെങ്കിലും തങ്ങളുടെ കറൻസിയുടെ മൂല്യത്തിൽ കുവൈത്താണ് ഏറ്റവും മുന്നിലാണ്. ഒരു യു.എസ്. ഡോളറിന് 83 ഇന്ത്യൻ രൂപ മൂല്യമുള്ളപ്പോൾ ഒരു കുവൈത്തി ദിനാറിന് ഏകദേശം 284 ഇന്ത്യൻ രൂപയോളം മൂല്യമുണ്ട്.

ഡോളറിന് ലോക വ്യാപാര മേഖലയിലുള്ള പങ്ക് നിർണ്ണായകമാണെങ്കിലും, കറൻസിയുടെ മൂല്യം രാജ്യത്തിന്റെ സമ്പത്തിനെ മാത്രം ആശ്രയിച്ചുള്ളതല്ല. ശക്തമായ സമ്പദ്‌വ്യവസ്ഥ, പ്രകൃതി വിഭവങ്ങൾ, അല്ലെങ്കിൽ മികച്ച സാമ്പത്തിക സംവിധാനങ്ങൾ എന്നിവയാണ് ഒരു കറൻസിയുടെ മൂല്യം നിശ്ചയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസിയാണ് കുവൈത്തി ദിനാർ. ഒരു കുവൈത്തി ദിനാറിന് ഏകദേശം 284.86 ഇന്ത്യൻ രൂപയോളം മൂല്യമുണ്ട്. 1960-ൽ നിലവിൽ വന്ന കുവൈത്തി ദിനാർ, ബ്രിട്ടീഷ് പൗണ്ടിന് തുല്യമായ മൂല്യത്തിലാണ് ആദ്യകാലങ്ങളിൽ വിനിമയം ചെയ്യപ്പെട്ടിരുന്നത്. കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക് ഈ കറൻസിയുടെ മൂല്യം ഏറെ പ്രാധാന്യമുള്ളതാണ്. ഇന്ത്യൻ പ്രവാസികളുടെ വലിയ സമൂഹം കുവൈറ്റിൽ ജോലി ചെയ്യുന്നതിനാൽ, രൂപ- കുവൈത്തി ദിനാർ വിനിമയ നിരക്ക് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. ഉയർന്ന കറൻസി മൂല്യം യാത്രാ ചെലവുകളും വർധിപ്പിക്കും. അതുകൊണ്ട് തന്നെ കുവൈത്ത് സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ ബജറ്റ് ഹോട്ടലുകളോ ഹോംസ്റ്റേകളോ തിരഞ്ഞെടുക്കുക. പ്രാദേശിക ഭക്ഷണശാലകളിൽ ഭക്ഷണം കഴിക്കുകയോ പൊതുഗതാഗതം ഉപയോഗിക്കുകയോ ചെയ്യുന്നത് ഉചിതമായിരിക്കും.

കുവൈത്തിൽ തൊഴിലാളിക്ക് ശമ്പളം നിഷേധിച്ചു; കമ്പനി ഉടമയ്ക്ക് വൻതുക ദിനാർ പിഴ

കുവൈത്ത് സിറ്റി: തൊഴിലാളിക്ക് ശമ്പളം നൽകാത്ത കമ്പനി ഉടമയ്ക്ക് 5,000 ദിനാർ പിഴ ചുമത്തി കുവൈത്ത് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി. പുതിയ താമസ നിയമത്തിലെ ആർട്ടിക്കിൾ 19 അടിസ്ഥാനമാക്കിയാണ് കോടതിയുടെ ഈ സുപ്രധാന വിധി.

തൊഴിലുടമക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ നൽകിയ കേസിൽ അന്വേഷണം നടത്തിയപ്പോഴാണ് ഈ വിവരം പുറത്തുവന്നത്. ജോലി ചെയ്ത കാലയളവിലെ ശമ്പളം നൽകാൻ തൊഴിലുടമ തയ്യാറാകാത്തതിനെ തുടർന്നാണ് കേസ് ഫയൽ ചെയ്തത്. തൊഴിലാളിയുടെ തൊഴിലുടമയും മാനേജരും കേസിൽ പ്രതികളാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

പുതിയ താമസ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്നതും, ലൈസൻസില്ലാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാൻ അനുവദിക്കുന്നതും, അവരുടെ ശമ്പളം തടഞ്ഞുവെക്കുന്നതും കുറ്റകരമാണ്. ഈ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *