Posted By Editor Editor Posted On

കുവൈറ്റിൽ നാല് പ്രവാസികൾ ഉൾപ്പെടെ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി

കുവൈറ്റിൽ ഇന്ന് പുലർച്ചെ, എട്ട് കുറ്റവാളികളിൽ ഏഴ് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി. വധശിക്ഷയിൽ കുവൈറ്റ്, ഇറാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരും ഉൾപ്പെടുന്നു. ഇവരിൽ മൂന്ന് കുവൈറ്റികളും, രണ്ട് ബംഗ്ലാദേശികളും കൊലപാതക കേസിലും, രണ്ട് ഇറാനികൾ മയക്കുമരുന്ന് കേസിലും ശിക്ഷിക്കപ്പെട്ടവരാണ്. ബന്ധുക്കൾ മാപ്പ് നൽകാൻ തീരുമാനിച്ചതിനെത്തുടർന്ന് ഫഹദ് മുഹമ്മദെന്ന കുറ്റവാളിയുടെ മൂന്ന് ശിക്ഷകൾ ഒഴിവാക്കി. അതേസമയം, 2 ദശലക്ഷം കുവൈറ്റ് ദിനാർ ആയി നിശ്ചയിച്ച രക്തപ്പണം ശേഖരിക്കാൻ കഴിയാത്തതിനെ തുടർന്ന് അബ്ദുൽ അസീസ് അൽ-ആസ്മിയുടെ വധശിക്ഷ നടപ്പാക്കി. കുവൈറ്റ് നിയമത്തിനും നിർദ്ദിഷ്ട നിയമ നടപടിക്രമങ്ങൾക്കും അനുസൃതമായാണ് വധശിക്ഷകൾ നടപ്പിലാക്കിയതെന്ന് അധികൃതർ വീണ്ടും സ്ഥിരീകരിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

കുവൈറ്റിലെ മ​ത്സ്യ​വി​പ​ണി​യി​ൽ ഈ ​വ​ര്‍ഷം ആ​ദ്യ പാ​ദ​ത്തി​ല്‍ വി​റ്റ​ഴി​ച്ച​ത് 508 ട​ൺ മ​ത്സ്യം

സെ​ൻ​ട്ര​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ബ്യൂ​റോ പു​റ​ത്തി​റ​ക്കി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം കുവൈറ്റിലെ മ​ത്സ്യ​വി​പ​ണി​യി​ൽ ഈ ​വ​ര്‍ഷ​ത്തെ ആ​ദ്യ പാ​ദ​ത്തി​ല്‍ വി​റ്റ​ഴി​ച്ച​ത് 508 ട​ൺ മ​ത്സ്യം. ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ ഏ​ക​ദേ​ശം 970,511 ദീ​നാ​റി​ന്‍റെ മ​ത്സ്യ​മാ​ണ് വി​റ്റ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ പി​ടി​ച്ച​ത് നു​വൈ​ബി മ​ത്സ്യ​മാ​ണ്. വ​ർ​ഷ​ത്തി​ലെ ആ​ദ്യ മൂ​ന്ന് മാ​സ​ങ്ങ​ളി​ൽ ആ​കെ 117 ട​ൺ നു​വൈ​ബി മ​ത്സ്യം ല​ഭി​ച്ചു. ഇ​തി​ന്റെ മൂ​ല്യം 240,000 ദീ​നാ​ർ ക​ണ​ക്കാ​ക്കു​ന്നു. ജ​നു​വ​രി​യി​ൽ 192 ട​ൺ മ​ത്സ്യം പി​ടി​ച്ചു. ഇ​തി​ന്റെ മൂ​ല്യം 340,000 ദീ​നാ​ർ ക​ണ​ക്കാ​ക്കു​ന്നു. കി​ങ് ഫി​ഷാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പി​ടി​ച്ച​ത്. ഫെ​ബ്രു​വ​രി​യി​ൽ ആ​കെ പി​ടി​ച്ച​ത് 167 ട​ൺ മ​ത്സ്യം. തി​ലാ​പ്പി​യ ഈ ​മാ​സം പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി. മാ​ർ​ച്ചി​ൽ 148 ട​ൺ മീ​ൻ പി​ടി​ച്ചു. വി​പ​ണി​ക​ളി​ൽ ചെ​മ്മീ​ൻ, ക​ട​ൽ ബ്രീം, ​ഗ്രൂ​പ്പ​ർ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ​ക്കാ​ണ് കൂ​ടു​ത​ല്‍ ആ​വ​ശ്യ​ക്കാ​ർ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

ഇസ്രയേലിന്റെ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഖത്തർ; ​ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിൽ

ദോഹ: ഖത്തറിലെ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ ആസ്ഥാനം ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ ആക്രമണം രാഷ്ട്ര ഭീകരതയാണെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ഖത്തർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ഏത് സുരക്ഷാ ലംഘനത്തോടും ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൽതാനി. ഈ “നഗ്നമായ ആക്രമണത്തിനെതിരെ” തിരിച്ചടിക്കാൻ ഖത്തറിന് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ സേന ഉടൻതന്നെ ഇടപെട്ടെന്നും അപകടത്തിൽപ്പെട്ടവരെയും ഇരകളെയും തിരിച്ചറിഞ്ഞെന്നും അദ്ദേഹം വിശദീകരിച്ചു.

ഇസ്രയേൽ ആക്രമണത്തെ “രാഷ്ട്ര ഭീകരത” എന്നും പ്രാദേശിക സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ശ്രമമെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. “ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളെ മാത്രമല്ല, എല്ലാ ധാർമിക നിലവാരങ്ങളെയും ലംഘിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

റഡാറുകൾക്ക് കണ്ടെത്താൻ കഴിയാത്ത ആയുധങ്ങളാണ് ഇസ്രയേൽ ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. “നെതന്യാഹുവിൽ നിന്ന് വഞ്ചന സ്വാഭാവികമാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണത്തോട് പ്രതികരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഒരു നിയമസംഘം രൂപീകരിച്ചിട്ടുണ്ടെന്ന് അൽതാനി സ്ഥിരീകരിച്ചു. “ഇന്ന് സംഭവിച്ചത് ഈ മേഖലയ്ക്ക് നൽകുന്ന അപകടകരമായ സന്ദേശമാണ്. ഇവിടെ രാഷ്ട്രീയ വിവേകശൂന്യതയിൽ ഏർപ്പെടുന്ന ഒരു തെമ്മാടി ശക്തിയുണ്ടെന്ന് ഇത് കാണിക്കുന്നു,” അദ്ദേഹം വ്യക്തമാക്കി.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മധ്യസ്ഥ ശ്രമങ്ങൾ ഖത്തർ നിർത്തിവെച്ചതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, വെല്ലുവിളികൾക്കിടയിലും മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്ന് ഖത്തർ പ്രധാനമന്ത്രി അറിയിച്ചു. സംഭാഷണങ്ങളിലൂടെ മേഖലയിൽ സ്ഥിരത കൈവരിക്കുക എന്നതാണ് ഖത്തറിന്റെ നയതന്ത്രത്തിന്റെ അടിസ്ഥാനം. അത് രാജ്യത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഈ മേഖലയുടെയും ജനങ്ങളുടെയും സ്ഥിരതയ്ക്കായി തങ്ങൾ മധ്യസ്ഥത വഹിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേൽ ആക്രമണത്തിനെതിരെ നടപടിയെടുക്കുന്നതിനായി എല്ലാ സൗഹൃദ, സഹോദര രാഷ്ട്രങ്ങളുമായി തങ്ങൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വരും ദിവസങ്ങളിൽ സ്വീകരിക്കുന്ന നടപടികൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, യുഎസ് സമ്മർദ്ദം കാരണം മധ്യസ്ഥ ശ്രമങ്ങൾ നിർത്തരുതെന്ന് യുഎസ് ഖത്തറിനോട് ആവശ്യപ്പെട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഖത്തർ നേതാക്കൾ ട്രംപ് ഭരണകൂടത്തെ മധ്യസ്ഥ ശ്രമങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ പദ്ധതിയിടുന്നതായി അറിയിച്ചതിന് പിന്നാലെയായിരുന്നു യുഎസിന്റെ ഈ ഇടപെടൽ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *