കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ‘മൈ ഐഡന്റിറ്റി’ ആപ്ലിക്കേഷനിൽ കുട്ടികളുടെ സിവിൽ ഐഡി കാർഡുകൾ കൂടി ചേർക്കാൻ സൗകര്യമൊരുക്കി. ഈ പുതിയ ഫീച്ചർ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് കുട്ടികളുടെ ഇ-സിവിൽ ഐഡി കാർഡുകൾ അവരുടെ ഫോണിലെ ഇ-വാലറ്റിൽ സൂക്ഷിക്കാം.
ഔദ്യോഗിക ഇടപാടുകൾ എളുപ്പത്തിലാക്കുക, ഫിസിക്കൽ കാർഡുകൾ കൊണ്ടുനടക്കേണ്ട ആവശ്യം ഒഴിവാക്കുക, രാജ്യത്തിന്റെ ഡിജിറ്റൽവത്കരണ ശ്രമങ്ങളെ പിന്തുണയ്ക്കുക എന്നിവയാണ് ഈ സേവനത്തിലൂടെ പിഎസിഐ ലക്ഷ്യമിടുന്നത്. ആവശ്യമുള്ളപ്പോൾ കുട്ടികളുടെ ഇലക്ട്രോണിക് സിവിൽ കാർഡുകൾ ഫോണിൽ നിന്ന് നേരിട്ട് കാണിക്കാം.
പുതിയ ഫീച്ചറുകൾ ലഭ്യമാകാൻ ‘മൈ ഐഡന്റിറ്റി’ ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്ന് പിഎസിഐ അറിയിച്ചു. ഇലക്ട്രോണിക് ഒപ്പ്, സുരക്ഷിതമായ തിരിച്ചറിയൽ പരിശോധന, ആധികാരിക ഇടപാടുകൾ തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളും ആപ്പിൽ ലഭ്യമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c