
കുവൈത്തിൽ തീപിടുത്തം; ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറി ഭാഗികമായി കത്തിനശിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ തീപിടുത്തം. അഹമ്മദിയിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ഫാക്ടറി ഭാഗികമായി കത്തിനശിച്ചു. അഹമ്മദി, ഫഹാഹീൽ, സുബ്ഹാൻ, മിന അബ്ദുല്ല, അൽ-ഇസ്‌നാദ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തിൽ ആളപായമൊന്നും സംഭവിക്കുകയോ ആർക്കും പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)