
പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത: കുവൈറ്റിലേക്കുള്ള കുടുംബ സന്ദർശന വിസയിൽ ഏതു വിമാനത്തിലും ഇനി യാത്ര ചെയ്യാം, ആശങ്ക വേണ്ട
കുവൈറ്റിലേക്കുള്ള കുടുംബ സന്ദർശന വിസയിൽ യാത്ര ചെയ്യുന്നവർക്ക് ഇനി ഏതു വിമാനക്കമ്പനിയിലും യാത്ര ചെയ്യാം. നേരത്തെ കുവൈറ്റ് എയർവേയ്സ്, ജസീറ എന്നീ വിമാനങ്ങളിൽ മാത്രമേ യാത്ര ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ആ നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. പല വിമാനക്കമ്പനികൾക്കും ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് ലഭിക്കാത്തതുകൊണ്ട് തെറ്റായ വിവരങ്ങൾ ഇപ്പോഴും നൽകാറുണ്ട്.
കൂടുതൽ വിവരങ്ങൾ:
യാത്രക്കാർക്ക് കുവൈറ്റിലെ ഏത് വിമാനത്താവളത്തിൽ നിന്നും തിരിച്ചയക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഈ മാസമാദ്യമാണ് കുവൈറ്റിൽ സന്ദർശന വിസ നിയമങ്ങളിൽ ഇളവ് വരുത്തിയത്.
പ്രവാസികൾക്ക് ഇപ്പോൾ മൂന്നു മാസത്തെ സിംഗിൾ എൻട്രി, ആറു മാസം, ഒരു വർഷം മൾട്ടിപ്പിൾ എൻട്രി എന്നിങ്ങനെ കുടുംബ സന്ദർശന വിസകൾ ലഭിക്കും.
ഒരു മാസത്തേക്ക് മൂന്നു ദിനാറും, ആറു മാസത്തേക്ക് ഒമ്പത് ദിനാറും, ഒരു വർഷത്തേക്ക് 15 ദിനാറുമാണ് വിസ ഫീസ്.
വിസ ലഭിക്കാൻ ആവശ്യമായ കുറഞ്ഞ പ്രതിമാസ ശമ്പള പരിധി ഒഴിവാക്കിയിട്ടുണ്ട്.
വിസ ലഭിക്കാൻ യൂണിവേഴ്സിറ്റി ബിരുദം നിർബന്ധമാണെന്ന നിബന്ധന നേരത്തെ ഒഴിവാക്കിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)