
ഉറക്കമില്ലേ? ലോകത്തിൽ ഏറ്റവും കുറവ് ഉറങ്ങുന്ന ജനവിഭാഗങ്ങളിൽ കുവൈറ്റും
പുതിയ പഠന റിപ്പോർട്ടുകൾ പ്രകാരം ലോകത്തിൽ ഏറ്റവും കുറവ് ഉറങ്ങുന്ന ജനവിഭാഗങ്ങളിൽ അഞ്ചാം സ്ഥാനത്ത് കുവൈറ്റ്. ഒരു ദിവസം ശരാശരി 375 മിനിറ്റ് (6 മണിക്കൂറും 15 മിനിറ്റും) മാത്രമാണ് കുവൈത്തികൾ ഉറങ്ങുന്നത്. വേൾഡ് പോപ്പുലേഷൻ റിവ്യൂ വെബ്സൈറ്റ് പുറത്തുവിട്ട കണക്കുകളിലാണ് ലോകത്തിലെ 50 രാജ്യങ്ങളിലെ ആളുകളുടെ ഉറക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ഇക്കാര്യം പറയുന്നത്. ഈ റിപ്പോർട്ട് അനുസരിച്ച് രാജ്യങ്ങളെ 11 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
ഉറക്കം കുറഞ്ഞ രാജ്യങ്ങൾ
ജപ്പാൻ: 5 മണിക്കൂർ 52 മിനിറ്റ്
സൗദി അറേബ്യ, കൊറിയ: 6 മണിക്കൂർ 2 മിനിറ്റ്
ഫിലിപ്പീൻസ്: 6 മണിക്കൂർ 8 മിനിറ്റ്
കുവൈത്ത്: 6 മണിക്കൂർ 15 മിനിറ്റ്
ഒരു ദിവസം ശരാശരി അർധരാത്രി 12:14 ന് ഉറങ്ങാൻ തുടങ്ങുന്ന കുവൈത്തികൾ രാവിലെ 8:01ന് ഉണരുന്നതായും പഠനം പറയുന്നു. ഇത് ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)