
ലൈഫ് ഗാർഡിൻറെ മേൽതുപ്പി, ശാരീരികമായി ആക്രമിച്ചു; കുവൈത്തി വിനോദസഞ്ചാരികൾക്ക് തായ്ലൻഡിൽ വൻതുക പിഴ
Kuwaiti tourists കുവൈത്തിൽ നിന്നുള്ള ഒരുകൂട്ടം വിദേശ വിനോദസഞ്ചാരികൾ തായ്‌ലൻഡിലെ ഫൂക്കറ്റിലുള്ള നായ് ഹാർൺ ബീച്ചിൽവെച്ച് ഒരു ലൈഫ് ഗാർഡിനെ ആക്രമിച്ചു. തിങ്കളാഴ്ച വൈകുന്നേരം ശക്തമായ തിരമാലകളുള്ളതിനാൽ ബീച്ച് നീന്താനായി അടച്ചിട്ടിരിക്കുകയാണെന്നും അതിനാൽ കടലിൽ ഇറങ്ങരുതെന്നും ലൈഫ് ഗാർഡ് വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ അവർ ഈ മുന്നറിയിപ്പുകൾ അവഗണിച്ചു. ലൈഫ് ഗാർഡിനോട് തട്ടിക്കയറുകയും അദ്ദേഹത്തിന്റെ മേൽ തുപ്പുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിനോദസഞ്ചാരികൾ 200,000 തായ് ബാറ്റ് (ഏകദേശം 5,500 ഡോളർ) നഷ്ടപരിഹാരമായി നൽകാൻ സമ്മതിച്ചു. സ്വയം രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലൈഫ് ഗാർഡിന് പരിക്കേറ്റു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)