
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി എ.പി.ജയകുമാര്‍ ആണ് (70) കുവൈറ്റില്‍ അന്തരിച്ചത്. അസുഖത്തെ തുടര്‍ന്ന് രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജഹ്റ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. കുവൈറ്റില്‍ അല്‍ ജഹ്റ ടൂറിസ്റ്റിക് കമ്പിനിയില്‍, മെയിന്‍റനന്‍സ് മാനേജരായി ജോലിചെയ്ത് വരികയായിരുന്നു അദ്ദേഹം. നായര്‍സര്‍വ്വീസ് സൊസൈറ്റി കുവൈറ്റ്, ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് തുടങ്ങിയ സംഘടനകളിലെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)