
സംരംഭം തുടങ്ങാൻ പ്ലാനുണ്ടോ? പ്രവാസികൾക്കായി നോർക്ക – ഐ.ഒ.ബി സംരംഭക വായ്പാ നിർണ്ണയക്യാമ്പ്, ഏങ്ങനെ അപേക്ഷിക്കാം?
തിരികെയെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സും ഇന്ത്യൻ ഓവർസീസ് ബാങ്കും (IOB) സംയുക്തമായി ഒരു സംരംഭക വായ്പാ നിർണ്ണയ ക്യാമ്പ് നടത്തുന്നു. ആഗസ്റ്റ് 27-ന് തിരുവനന്തപുരത്തെ കനകക്കുന്നിലുള്ള കേരള സംസ്ഥാന ജവഹർ ബാലഭവൻ ഹാളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾക്ക് ഈ ക്യാമ്പിൽ പങ്കെടുക്കാം. പ്രവാസി കൂട്ടായ്മകൾ, കമ്പനികൾ, സൊസൈറ്റികൾ എന്നിവയ്ക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. സംരംഭങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് 15% മൂലധന സബ്സിഡിയും 3% പലിശ സബ്സിഡിയും ലഭിക്കും.
പങ്കെടുക്കാൻ വേണ്ട രേഖകൾ
പാസ്പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകർപ്പുകളും.
രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ.
പദ്ധതി വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റ് രേഖകൾ.

ഈ ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഇന്ത്യയിൽ നിന്ന് ടോൾ ഫ്രീ നമ്പർ 1800 425 3939, വിദേശത്ത് നിന്ന് മിസ്ഡ് കോൾ സർവീസ് നമ്പർ +91-8802 012 345 എന്നിവയിൽ ബന്ധപ്പെടാം. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.kerala.gov.in -ൽ ലഭ്യമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)