Posted By Editor Editor Posted On

കുവൈത്തിൽ ആശുപത്രി ലോൺട്രി സേവനങ്ങൾ മെച്ചപ്പെടുത്തും; ആരോഗ്യമന്ത്രാലയം ജീവനക്കാർക്ക് പരിശീലനം

കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഹോട്ടൽ സർവീസസ് വകുപ്പ്, ലോൺട്രി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലന കോഴ്സ് സംഘടിപ്പിച്ചു. അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫോർ സർവീസസ്, എൻജിനീയർ അബ്ദുൽ അസീസ് അൽ-താഷയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.

കരാറുകൾ ഫലപ്രദമായി നിരീക്ഷിക്കാനും നടപ്പിലാക്കാനുമുള്ള കഴിവ് ജീവനക്കാർക്ക് നൽകുക.ഉയർന്ന നിലവാരത്തിലുള്ള ശുചിത്വം ഉറപ്പാക്കുക.ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി കാര്യക്ഷമമായി നടത്തുക. രോഗികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്നിവയാണ് ലോൺട്രി സൂപ്പർവിഷൻ വകുപ്പിൻ്റെ മേൽനോട്ടത്തിൽ നടന്ന ഈ പരിശീലനത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.

വിവിധ ആശുപത്രികളിൽ നിന്നുള്ള ഏകദേശം 30 ജീവനക്കാർ കോഴ്സിൽ പങ്കെടുത്തു. പരിശീലനാർഥികളെ ആദരിച്ചുകൊണ്ടുള്ള ചടങ്ങോടെയാണ് പരിപാടി സമാപിച്ചത്. രോഗി പരിചരണത്തിൻ്റെ ഒരു പ്രധാന ഘടകമാണ് ഹോട്ടൽ സേവനങ്ങളെന്ന് എൻജിനീയർ അൽ-താഷ പറഞ്ഞു. ജീവനക്കാർക്ക് നൽകുന്ന പരിശീലനം ആശുപത്രി അന്തരീക്ഷം മെച്ചപ്പെടുത്താനും രോഗികളുടെയും കുടുംബാംഗങ്ങളുടെയും സംതൃപ്തി വർദ്ധിപ്പിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *