കുവൈത്ത് അഗ്നിശമന സേനയിലേക്ക് ആദ്യമായി 25 വനിതാ കേഡറ്റുകളെ തിരഞ്ഞെടുത്തു. സ്പെഷ്യലൈസ്ഡ് വനിതാ ഓഫീസർ കേഡറ്റ് കോഴ്സിനായുള്ള യൂണിവേഴ്സിറ്റി ബിരുദധാരികളുടെ ആദ്യ ബാച്ചാണിത്.
അഗ്നിശമന മേഖലയിൽ സ്ത്രീകളെ ശാക്തീകരിക്കുക, അവരുടെ അക്കാദമിക്, പ്രായോഗിക അനുഭവങ്ങൾ പ്രയോജനപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് അഗ്നിശമന സേനയുടെ പരിശീലന വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഹമദ് ബൗദ് സ്ഥൂർ അറിയിച്ചു.
കഴിഞ്ഞ മാസം പ്രതിരോധ മേഖലയിൽ നോൺ-കമ്മീഷൻഡ് ഓഫീസർമാരായി സ്ത്രീകളെ നിയമിച്ചത് വിജയകരമായതിനെ തുടർന്നാണ് അഗ്നിശമന വിഭാഗത്തിലേക്കും സ്ത്രീകളെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t