യാത്രക്കൂലി നൽകാതെ ടാക്സി ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് സ്ത്രീകളെ കുവൈത്തിൽ അറസ്റ്റ് ചെയ്തു. പണം നൽകാൻ വിസമ്മതിക്കുകയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ച് ഒരു പ്രവാസി ടാക്സി ഡ്രൈവർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അബു ഹലീഫ പോലീസ് സ്റ്റേഷനിലെത്തിയ പോലീസ് സംഘം സ്ത്രീകളെ കസ്റ്റഡിയിലെടുത്തു.
എന്നാൽ, അറസ്റ്റിനോട് സഹകരിക്കാതിരുന്ന ഇവർ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ചെയ്തു. ഈ സംഭവത്തിലും പോലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
കുവൈത്ത് നിയമമനുസരിച്ച്, ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥരെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ അപമാനിച്ചാൽ മൂന്ന് മാസം വരെ തടവോ കുറഞ്ഞത് 100 മുതൽ 300 കുവൈത്ത് ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t