
സുരക്ഷ പരിശോധന തുടരുന്നു; ഒരാഴ്ചക്കുള്ളിൽ രജിസ്റ്റർ ചെയ്തത് 32,000 ഗതാഗത നിയമലംഘനം
രാജ്യത്ത് ശക്തമായ സുരക്ഷ പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ആഴ്ച രാജ്യവ്യാപകമായി നടത്തിയ പരിശോധനകളെ തുടർന്ന് 32,000ത്തിലധികം ഗതാഗത നിയമലംഘനങ്ങളും 1,000ത്തിലധികം അപകടങ്ങളും രജിസ്റ്റർ ചെയ്തതായി കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 28 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്ത് ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. ഈ കാലയളവിൽ 1,041 ട്രാഫിക് അപകടങ്ങൾ രേഖപ്പെടുത്തി. അപകടങ്ങളിൽ 196 പേർക്ക് പരിക്കേൽക്കുകയും 845 പേർക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
നിയമലംഘനങ്ങൾ മൂലം 10 വാഹനങ്ങൾ പിടിച്ചെടുത്തു. റെസിഡൻസി പെർമിറ്റ് കാലാവധി കഴിഞ്ഞ 106 പ്രവാസികളെയും തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത 34 പേരെയും മറ്റു 38 വ്യക്തികളെയും അറസ്റ്റ് ചെയ്തു. ജുഡീഷ്യറി തിരയുന്നതോ മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്തതോ ആയ 64 വാഹനങ്ങൾ പിടിച്ചെടുത്തു. മയക്കുമരുന്ന് കൈവശം വെച്ചതിന് രണ്ട് പേരെ ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിലേക്ക് റഫർ ചെയ്തു.അതേസമയം, രാജ്യത്ത് പുതിയ ഗതാഗത നിയമം നടപ്പാക്കിയതോടെ അപകടങ്ങളിലും നിയമലംഘനങ്ങളിലും കുറവ് വന്നിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)