
മലയാളികൾ താമസിക്കുന്ന മേഖലയിൽ നിയമലംഘനങ്ങൾ; കുവൈത്ത് മന്ത്രിസഭാ യോഗത്തിലും ചർച്ചയായി
കുവൈത്തിൽ ഏറ്റവും അധികം മലയാളികൾ താമസിക്കുന്ന ജലീബ് ഷുയൂഖ് പ്രദേശത്തും , ഖൈത്താനിലും നടക്കുന്ന നിയമലംഘനങ്ങൾ കുവൈത്ത് മന്ത്രി സഭാ യോഗത്തിലും കഴിഞ്ഞ ദിവസം ചർച്ചയായി. ഇരു പ്രദേശങ്ങളിലും നടക്കുന്ന റിയൽ എസ്റ്റേറ്റ്, വാണിജ്യ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിൽ അനുമതി നൽകി. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നേരത്തെ സ്വീകരിച്ചു വരുന്ന നടപടികളുടെ പുരോഗതി മന്ത്രി സഭാ യോഗത്തിൽ അവലോകനം ചെയ്തു. ഇരു പ്രദേശങ്ങളിലും ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഒന്നാം ഉപ പ്രധാന മന്ത്രിയും
ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസുഫ് അൽ-സബാഹ് യോഗത്തിൽ അറിയിച്ചു. നിയമലംഘനങ്ങൾ തടയുവാനും കർശനമായി നിയമം നടപ്പിലാക്കുവാനും ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഏകോപനം നടത്തി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത മന്ത്രി ഊന്നി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ
ജന സാന്ദ്രതയുള്ള പ്രദേശങ്ങളാണ് ജിലീബും ഖൈത്താനും. ഈ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കും, വ്യത്യസ്തങ്ങളായ നിയമ ലംഘനങ്ങളും സുരക്ഷാ സേന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ , പ്രദേശത്തെ ക്രമ സമാധാന നില പുനഃസ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ സർക്കാർ വകുപ്പുകളും പരമാവധി ശ്രമിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)