Posted By Editor Editor Posted On

അറ്റകുറ്റപ്പണി; കുവൈറ്റിലെ ഈ സ്ട്രീറ്റിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക

കുവൈറ്റിലെ ദമസ്കസ് സ്ട്രീറ്റിലെ പ്രധാന എക്സ്പ്രസ് വേയും സെൻട്രൽ പാതകളും അറ്റകുറ്റപ്പണികൾക്കായി ഒരു മാസത്തേക്ക് അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. രണ്ടാം റിംഗ് റോഡ് മുതൽ മൂന്നാം റിംഗ് റോഡ് വരെയുള്ള ഭാഗത്താണ് ഇരു ദിശകളിലുമുള്ള പാതകൾ അടയ്ക്കുന്നത്. ഈ ഗതാഗത നിയന്ത്രണം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നും‌ ഒരു മാസത്തേക്ക് തുടരുമെന്നും അധികൃതർ അറിയിച്ചു. ഡ്രൈവർമാർ ഈ ഭാഗങ്ങളിൽ യാത്ര ചെയ്യുമ്പോൾ മറ്റ് ബദൽ വഴികൾ തിരഞ്ഞെടുക്കണമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് നിർദ്ദേശിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *