
അബോധാവസ്ഥയിലായ രോഗിയെ പീഡിപ്പിച്ചു; കുവൈത്തിൽ പ്രവാസി ഡോക്ടർക്ക് തടവ് ശിക്ഷ
കുവൈത്തിലെ സർക്കാർ ആശുപത്രിയിൽ അബോധാവസ്ഥയിലുള്ള രോഗിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രവാസി ഡോക്ടർക്ക് ഏഴ് വർഷം കഠിനതടവും അതിനുശേഷം നാടുകടത്തലും ശിക്ഷയായി വിധിച്ച് കോടതി. ഡോ. മുബാറക് അൽ-ദുവൈഹി അധ്യക്ഷനായ ക്രിമിനൽ കോടതിയാണ് ഈ സുപ്രധാന വിധി പ്രഖ്യാപിച്ചത്.
അനസ്‌തേഷ്യോളജിസ്റ്റായ ഡോക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, ഇരയുടെ പരാതി, സാക്ഷിമൊഴികൾ, ക്രിമിനൽ അന്വേഷണത്തിലെ വിവരങ്ങൾ, പ്രതിയുടെ കുറ്റസമ്മതം എന്നിവയെല്ലാം പരിഗണിച്ചു. ഇരയായ യുവതിക്ക് താമസിക്കാൻ ഇടം വേണമെങ്കിൽ തന്നെ ബന്ധപ്പെടാമെന്ന് ഡോക്ടർ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.ഈ കുറ്റകൃത്യത്തിന്റെ പേരിൽ ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും കോടതി ഉത്തരവിട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)