
കുവൈത്തിൽ സന്ദർശക വിസയിൽ പോകുന്ന യാത്രക്കാരെ കൊണ്ടുപോകുന്നതിന് എല്ലാ വിമാന കമ്പനികൾക്കും അനുമതി
കുവൈത്തിലേക്ക് സന്ദർശക വിസയിൽ പോകുന്ന യാത്രക്കാർക്ക് ഇപ്പോൾ ഏത് വിമാന കമ്പനിയുടെ ടിക്കറ്റിലും യാത്ര ചെയ്യാം. എല്ലാ വിമാന കമ്പനികൾക്കും സന്ദർശക വിസയിലുള്ള യാത്രക്കാരെ കൊണ്ടുപോകാൻ കുവൈത്ത് വ്യോമയാന അധികൃതർ അനുമതി നൽകി. ഇതുവരെ, സന്ദർശക വിസയിലുള്ള യാത്രക്കാർ കുവൈത്ത് എയർവേയ്സ് അല്ലെങ്കിൽ അൽ ജസീറ എയർലൈൻസ് എന്നീ കുവൈത്ത് ദേശീയ വിമാനക്കമ്പനികളുടെ ടിക്കറ്റുകൾ മാത്രമേ എടുക്കാൻ പാടുണ്ടായിരുന്നുള്ളൂ. ഈ നിബന്ധനയാണ് ഇപ്പോൾ നീക്കിയിരിക്കുന്നത്.
കുടുംബ സന്ദർശക വിസയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ പുതിയ തീരുമാനം വന്നിരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)