
വാടകക്കെടുത്ത കാറുമായി മുങ്ങി; കുവൈത്തിൽ പ്രവാസി പിടിയിലായപ്പോൾ തെളിഞ്ഞത് 6,500 ദിനാറിൻ്റെ തട്ടിപ്പ് കേസ്
കുവൈത്തിൽ വാടകയ്‌ക്കെടുത്ത കാറുമായി മുങ്ങിയ പ്രവാസി പിടിയിലായപ്പോൾ മറ്റൊരു വലിയ തട്ടിപ്പ് കേസ് കൂടി തെളിഞ്ഞു. 6,500 കുവൈത്തി ദിനാറിന്റെ തട്ടിപ്പ് കേസിൽ പോലീസ് തിരഞ്ഞുകൊണ്ടിരുന്ന വ്യക്തിയാണ് ഇയാൾ.
സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, മാർച്ച് 17-ന് ഒരു കാർ റെന്റൽ ഏജൻസിയിൽ നിന്ന് 2024 മോഡൽ ജാപ്പനീസ് കാർ ഇയാൾ വാടകയ്‌ക്കെടുത്തിരുന്നു. എന്നാൽ നിശ്ചിത സമയത്തിന് ശേഷവും വാഹനം തിരികെ ഏൽപ്പിക്കാതിരുന്നതിനെ തുടർന്ന് ഏജൻസി ഉടമ മൈദാൻ ഹവല്ലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
കേസ് ഡിറ്റക്ടീവുകൾക്ക് കൈമാറിയതോടെ, പ്രതിയെയും കാണാതായ കാറിനെയും ഇയാളുടെ താമസസ്ഥലത്ത് നിന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ, വാഹനം തിരികെ നൽകാതെ വഞ്ചിച്ചതായി ഇയാൾ സമ്മതിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, 6,500 ദിനാറിന്റെ മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസിൽ ഇയാളെ പോലീസ് നേരത്തെ തന്നെ തിരയുന്നുണ്ടായിരുന്നു എന്ന നിർണായക വിവരം പുറത്തുവന്നത്. കൂടുതൽ നിയമനടപടികൾക്കായി ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)