
നാട്ടിൽ നിന്ന് തിരിച്ചെത്തിയിട്ട് രണ്ടാഴ്ച മാത്രം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു
കോഴിക്കോട് കൊടുവള്ളി പൂളക്കമണ്ണിൽ മഞ്ഞോറമ്മൽ സ്വദേശി അഹമ്മദ് കുട്ടി (അയമു-64) കുവൈറ്റിൽ അന്തരിച്ചു. രണ്ടാഴ്ചയായി കുവൈത്ത് അദാൻ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
കുവൈത്ത് ഇക്വേറ്റ് കമ്പനിയിലെ ജീവനക്കാരനായിരുന്ന അഹമ്മദ് കുട്ടി, ജോലി അവസാനിപ്പിച്ച് അടുത്തിടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. കമ്പനിയിൽ നിന്നുള്ള സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കുന്നതിനായി രണ്ടാഴ്ച മുമ്പാണ് അദ്ദേഹം കുവൈറ്റിൽ തിരിച്ചെത്തിയത്. ഈ ഇടപാടുകൾ ശരിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതും ആശുപത്രിയിലായതും.
ഭാര്യ ഷാഹിദയാണ്. ഷെറിൻ, ഷിബിൽ, ഹണി എന്നിവർ മക്കളാണ്. ഫവാസ്, തൗഫിറ, ജുംമ്ന എന്നിവർ മരുമക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സി.യുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)