
കണക്കുകളിതാ! കുവൈത്തിൽ 6 മാസത്തിനിടെ നാടുകടത്തിയത് 19,000 പ്രവാസികളെ!
കുവൈത്തിൽ ഈ വർഷം ജനുവരി 1 മുതൽ ജൂലൈ 1 വരെയായി 19,000-ൽ അധികം പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവിട്ടത്.
വഴിവാണിഭം, യാചനം, പൊതു നിയമ ലംഘനങ്ങൾ, മദ്യം-മയക്കുമരുന്ന് ഉപയോഗം, വിൽപ്പന, തൊഴിൽ-താമസ നിയമ ലംഘനങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ് നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകൾ നടത്തുന്ന പരിശോധനകൾ ഇപ്പോഴും തുടരുകയാണ്. ഈ പരിശോധനകളിലൂടെ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റപ്പെടുന്നവർക്ക് അതത് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളിൽ സീറ്റ് ലഭ്യത അനുസരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ മടങ്ങാൻ സാധിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ റമദാൻ മാസത്തിൽ മാത്രം 60 യാചകരെയാണ് നാടുകടത്തിയത്. നിയമ ലംഘനങ്ങളെ തുടർന്ന് പിടിയിലായ എല്ലാവരുടെയും പേരുകൾ രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)