
വിപഞ്ചികയും മകളും ഓർമയായി; അവസാന നോക്കുപോലും കാണാനാകാതെ പിതാവ് മണിയൻ കുവൈറ്റിൽ
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക സംസ്ക്കാര ചടങ്ങുകൾ കഴിഞ്ഞെങ്കിലും മകളെ അവസാന നോക്കുപോലും കാണാനാകാതെ നിസ്സഹായനായി പിതാവ് മണിയന്‍. വർഷങ്ങളായി കുവൈത്തിൽ പ്രവാസിയായ മണിയന് നിയമ തടസ്സം ഉള്ളതിനാൽ മകളുടെ മരണവിവരം അറിഞ്ഞിട്ടും നാട്ടിൽ പോകാനായില്ല. ഈ മാസം എട്ടിനാണ് കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചിക (33), മകൾ വൈഭവി (ഒന്നര) എന്നിവരെ ഷാർജ അൽനഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെയും കൊച്ചുമകളുടെയും മരണ വിവരം അറിഞ്ഞ ഉടനെ കുവൈത്തിൽ നിന്ന് നാട്ടിൽ പോകാനുള്ള ശ്രമങ്ങൾ മണിയൻ നടത്തിയിരുന്നു. എന്നാൽ തടസ്സങ്ങൾ ഏറെ ഉള്ളതിനാൽ ശ്രമങ്ങൾ അവസാനിപ്പിച്ച് സങ്കടങ്ങൾ ഉള്ളിലൊതുക്കി. കുവൈത്തിൽ ഗാർഹിക തൊഴിലാളി വിസയിൽ ജോലി ചെയ്തിരുന്ന മണിയന്റെ ഇഖാമ തീർന്നിട്ടുണ്ട്. പുതിയ വിസ എടുക്കാൻ നിയമ തടസ്സവുമുണ്ട്. അതിനാൽ നാട്ടിലേക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലാണ്. വിപഞ്ചികയുടെ കല്യാണം കൊറോണ സമയത്തായതിനാൽ അന്നും മണിയന് നാട്ടിലെത്താൻ കഴിഞ്ഞിരുന്നില്ല. കൊച്ചുമകളെയും ഇതുവരെ ഒരുനോക്ക് കാണാൻ സാധിച്ചിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)