
കുവൈത്തിലേക്ക് കൂടുതൽ തൊഴിലാളികൾ; ഈ രാജ്യവുമായി പുതിയ കരാർ
കുവൈത്ത് തൊഴിൽ വിപണിയിലേക്ക് പരിശീലനം ലഭിച്ച ഈജിപ്ഷ്യൻ തൊഴിലാളികളെ നൽകുന്നതിനുള്ള സംയുക്ത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം നിലവിൽ വന്നു. ഈജിപ്ഷ്യൻ തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാറുകളിൽ ഇടനിലക്കാരുടെ പങ്ക് കുറയ്ക്കുന്നതിന് ഈ പ്ലാറ്റ്‌ഫോം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും വിപണിയിലെ ആവശ്യങ്ങൾ തിരിച്ചറിയുന്നതിനും തങ്ങളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ പദ്ധതിയുടെ ഭാഗമായാണിത്.ഇതുമായി ബന്ധപ്പെട്ട പുരോഗതികൾ വിലയിരുത്തുന്നതിനായി ഈജിപ്ഷ്യൻ തൊഴിൽ മന്ത്രാലയവും കുവൈത്ത് മാനവ ശേഷി സമിതി അധികൃതരും തമ്മിൽ കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസ് വഴി യോഗം ചേർന്നിരുന്നു. വിദേശത്ത് ജോലിക്ക് പോകുന്നതിന് മുമ്പ് ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് ആവശ്യമായ വൈദഗ്ധ്യം ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന തൊഴിൽ പരിശീലന പദ്ധതിയും പ്രൊഫഷണൽ ടെസ്റ്റിംഗ് സംവിധാനവും സംബന്ധിച്ച് യോഗം അവലോകനം ചെയ്തിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)