Posted By Editor Editor Posted On

ലഗേജ് ബാഗിനുള്ളിലെ ഭക്ഷണ വസ്തുക്കള്‍ക്കുള്ളില്‍ എംഡിഎംഎ, കൈമലര്‍ത്തി യുവതി, വിമാനത്താവളത്തില്‍ അറസ്റ്റില്‍

എംഡിഎംഎയുമായി യുവതി പിടിയിലായി. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയിലായത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഒമാനിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയായ 31കാരി സൂര്യയാണ് അറസ്റ്റിലായത്. സൂര്യയുടെ ലഗേജ് ഏറ്റുവാങ്ങാനെത്തിയ മലപ്പുറത്തുകാരായ മൂന്നുപേർ പോലീസ് കസ്റ്റഡിയിലുണ്ട്. കരിപ്പൂരിൽ വിമാനം ഇറങ്ങിയതിനു പിന്നാലെ ലഗേജ് ബാഗിനുള്ളിൽ ഭക്ഷണ വസ്തുക്കൾക്കുള്ളിൽ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്. കൈവശമുള്ളത് എംഡി എം എ മിശ്രിതം ആണെന്ന് അറിയില്ലെന്നു പറഞ്ഞ് കൈമലർത്താനാണ് സൂര്യ ശ്രമിച്ചത്. ലഗേജ് ഏറ്റുവാങ്ങാൻ രണ്ട് കാറുകളിൽ എത്തിയ മലപ്പുറം മൂന്നിയൂർ സ്വദേശികളായ 2 പേരും പരപ്പനങ്ങാടി സ്വദേശിയും പിന്നാലെ പോലീസ് പിടിയിലായി. മുൻപ് ഒമാനിൽ ജോലി ചെയ്തിരുന്ന സൂര്യ ജോലി ആവശ്യാർഥം ഈ മാസം 16നാണ് വീണ്ടും ഒമാനിലേക്ക് പോയത്. സൂര്യക്ക് പരിചയമുണ്ടായിരുന്ന ഒമാനിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന കണ്ണൂർ സ്വദേശി നൗഫലാണ് വിസയും ടിക്കറ്റും നൽകിയത്. നൗഫലിനായും പോലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് 335 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. മണ്ണാർക്കാട് ആലുങ്കൽ സ്വദേശി ഫാസിൽ, മലപ്പുറം മേലാറ്റൂർ സ്വദേശി മുഹമ്മദ് എന്നിവരാണ് പിടിയിലായത്. നടുപ്പുണി ചെക്ക്പോസ്റ്റിന് സമീപത്തു വച്ച് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊഴിഞ്ഞാമ്പാറ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നും പാലക്കാട്ടേക്ക് ലഹരി കടത്താനായിരുന്നു ശ്രമം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *