കുവൈത്തിൽ നിന്നും തിരിച്ചും യാത്ര ചെയ്യുമ്പോൾ മൂവായിരം ദിനാറോ തതുല്യമായ മറ്റു കറൻസിയോ വിലപിടിപ്പുള്ള വസ്തുക്കളോ കയ്യിലുണ്ടെങ്കിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഡിക്ലറേഷൻ നൽകണമെന്ന് സെന്റർ ഫോർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ അറിയിച്ചു. ഇത് പ്രകാരം ,സ്വർണ്ണാഭരണങ്ങൾ, ഉയർന്ന മൂല്യമുള്ള വാച്ചുകൾ, ഉപകരണങ്ങൾ മുതലായ വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടു പോകുന്ന യാത്രികർ ബില്ലുകൾക്ക് ഒപ്പം ഇവ ഹാൻഡ് ലഗേജിലാണ് സൂക്ഷിക്കേണ്ടത്.
കൂടാതെ, യാത്രയിൽ കൊണ്ടു പോകുന്ന എല്ലാ രൂപത്തിലുമുള്ള സ്വർണ്ണത്തെ സംബന്ധിച്ചും കസ്റ്റംസ് അധികൃതർക്ക് വിവരം നൽകണം.ഇത്തരം വസ്തുക്കൾ കയ്യിലുള്ള യാത്രക്കാർ രാജ്യത്ത് നിന്ന് പുറത്തേക്കുള്ള യാത്രയിൽ പുറപ്പെടുന്നതിനു മുമ്പായി കസ്റ്റംസ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു നൽകണം.കുവൈത്തിൽ എത്തുന്ന യാത്രക്കാർ ഏതെങ്കിലും രൂപത്തിലുള്ള സ്വർണ്ണം കൈവശമുണ്ടെങ്കിൽ അവ ഉദ്യോഗസ്ഥരെ അറിയിക്കുകയും അവയുടെ ബിൽ ഹാജരാക്കുകയും വേണം. ഡിക്ലറേഷൻ നടത്താത്ത യാത്രക്കാർ പിടിക്കപ്പെട്ടാൽ സാധനങ്ങൾ കണ്ടുകെട്ടുകയും നിയമ നടപടികൾക്ക് വിധേയരാകേണ്ടി വരികയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t