കുവൈറ്റിൽ 591 റോഡുകൾ ഇനി പുതിയ പേരിൽ അറിയപ്പെടും

കുവൈറ്റിൽ മുനിസിപ്പൽ കൗൺസിലിന്‍റെ അനുമതിയെത്തുടർന്ന് ഏകദേശം 591 റോഡുകളുടെ പേരുകൾ മാറ്റുമെന്നും എന്നാൽ അവയുടെ നമ്പറുകൾ നിലനിർത്തുമെന്നും അധികൃതർ അറിയിച്ചു. 70 തെരുവുകൾക്കും റോഡുകൾക്കും സ്ക്വയറുകൾക്കും നിലവിലുള്ള പേരുകൾ തന്നെ തുടരുമെന്ന് റിപ്പോർട്ട്.
നഗരങ്ങൾ, പ്രാന്തപ്രദേശങ്ങൾ, പ്രദേശങ്ങൾ, തെരുവുകൾ, സ്ക്വയറുകൾ എന്നിവയ്ക്ക് പേര് നൽകുന്നതിനുള്ള മാനദണ്ഡങ്ങളും നിയമങ്ങളും സംബന്ധിച്ച 2023 സെപ്റ്റംബർ 18-ന് പുറത്തിറക്കിയ മുനിസിപ്പൽ കൗൺസിൽ പ്രമേയം നമ്പർ MB/MQ 4/45/04/2023 D2-ലെ ആർട്ടിക്കിൾ 4 ഉം 5 ഉം ഭേദഗതി ചെയ്യാൻ കുവൈത്ത് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭാ തീരുമാനങ്ങളുമായി യോജിക്കുന്നതിനായാണ് ഈ ഭേദഗതി. മന്ത്രിസഭയുടെ 2025/19-ലെ യോഗത്തിൽ അംഗീകരിച്ച 666-ാം നമ്പർ പ്രമേയമനുസരിച്ച്, നിയമവകുപ്പിൽ നിന്ന് ലഭിച്ച നിയമപരമായ അഭിപ്രായത്തിന് അനുസൃതമായി മുനിസിപ്പൽ കൗൺസിൽ പ്രമേയം ഭേദഗതി ചെയ്യണമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഈ മാറ്റങ്ങൾ നഗരാസൂത്രണത്തിനും തിരിച്ചറിയൽ എളുപ്പമാക്കുന്നതിനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top