ഇന്ത്യ- കുവൈറ്റ് പുതിയ വ്യോമയാന കരാർ; സർവീസുകൾ വികസിപ്പിക്കാനൊരുങ്ങി വിമാന കമ്പനികൾ

കഴിഞ്ഞ ആഴ്ച ഇന്ത്യയും കുവൈറ്റും തമ്മിൽ ഒപ്പുവച്ച പുതിയ വ്യോമയാന കരാറിന്റെ പശ്ചാത്തലത്തിൽ ഇതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികൾ ശ്രമങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിവിധ വിമാന കമ്പനികൾ പ്രവർത്തന ശൃംഖലകൾ പുനഃക്രമീകരിച്ചു വരുന്നതായാണ് റിപ്പോർട്ട്. പുതിയ വ്യോമയാന കരാർ പ്രകാരം ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതിവാരം 6,000 സീറ്റുകളാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ 2025 ഓഗസ്റ്റ് മുതൽ കുവൈത്തിലേക്ക് പുതിയ വിമാന സർവീസുകൾ ആരംഭിക്കുവാനും നിലവിലെ സർവീസുകൾ വിപുലീകരിക്കുവാനുമാണ് പദ്ധതി തയ്യാറാക്കി വരുന്നത്. ഇതിന്റെ ഭാഗമായി ആവശ്യമായ സ്ലോട്ടുകൾ ഉറപ്പ് വരുത്തുന്നതിനു ഓരോ വിമാന കമ്പനികളും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളവുമായി സജീവമായി ഏകോപനം നടത്തി വരികയാണ്. ഇൻഡിഗോ എയർ ലൈൻസ് കുവൈത്തിലേക്ക് പ്രതിവാരം 5,000 അധിക സീറ്റുകളാണ് ലക്ഷ്യമിടുന്നത്.

അതേസമയം എയർ ഇന്ത്യ എക്സ്പ്രസും ആകാശ എയറും ഏകദേശം 3,000 സീറ്റുകളും എയർ ഇന്ത്യ 1,500 സീറ്റുകളും ആവശ്യപ്പെട്ട തായും റിപ്പോർട്ടുണ്ട്. ചെന്നൈ, കൊച്ചി, ബെംഗളൂരു, തിരുവനന്തപുരം മുതലായ കൂടുതൽ യാത്രക്കാരുള്ള നഗരങ്ങളിൽ നിന്നു പുതിയ വിമാന സർവീസുകൾ ആരംഭിക്കാനും സാധ്യതയുണ്ട്. ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ജൂലൈ 21-നകം സമർപ്പിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കുവൈത്ത്, ഇന്ത്യൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയും കുവൈത്തും തമ്മിൽ ജൂലൈ 16നാണ് പുതിയ വ്യോമയാന കരാറിൽ ഒപ്പ് വെച്ചത്. ഇത് പ്രകാരം പ്രതിവാര സീറ്റ് ക്വാട്ട 12,000-ൽ നിന്ന് 18,000 ആയാണ് ഉയർത്തിയത്. 18 വർഷത്തിനിടയിലെ ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിൽ സീറ്റ് വർദ്ധിപ്പിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top