കുവൈറ്റിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത മനുഷ്യാരോഗ്യത്തിന് അപകടം നിറഞ്ഞ 10 ടൺ പഴകിയ മത്സ്യവും ചെമ്മീനും നശിപ്പിച്ചതായി ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (GAFN) അറിയിച്ചു. ഈ പഴകിയ കടൽവിഭവങ്ങൾ വിപണിയിലെത്തുന്നതിന് മുൻപ് പിടികൂടാനായതിലൂടെ വലിയൊരു അപകടം ഒഴിവാക്കാനായെന്നും അധികൃതർ പറഞ്ഞു. ഷർഖ് മാർക്കറ്റിനോട് സമീപം നിർത്തിയുള്ള മത്സ്യ ഗതാഗത വാഹനങ്ങൾക്കായി നടത്തിയ ഇടപെടലിനിടെയാണ് അപ്രതീക്ഷിതമായി നാല് റഫ്രിജറേറ്റഡ് ട്രക്കുകളിൽ നിന്നുള്ള വമ്പിച്ച അളവിലുള്ള ഭക്ഷണസാധനങ്ങൾ പിടികൂടിയത്. വാഹനം പരിശോധിച്ചപ്പോൾ അവ മാലിന്യാവസ്ഥയിലായിരുന്നുവെന്ന് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അലി അൽ കന്ദരി വ്യക്തമാക്കി. പഴകിയ കടൽഉത്പന്നങ്ങൾ ഉടൻ തന്നെ നശിപ്പിക്കുകയും, വിഷഭക്ഷണ സാധ്യതയ്ക്കുള്ള വിപണന ശ്രമങ്ങൾ തടയുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t