അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാരം നറുക്കെടുപ്പിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് ഏകദേശം 11.3 ലക്ഷം രൂപ(50,000 ദിർഹം വീതം) സമ്മാനം. ബിപ്സൺ അടപ്പാട്ടുകാവുങ്കൽ ബേബി(35), കെപി.ജെയിംസ്(48), ആന്റോ ജോസ്(35) എന്നിവരാണ് സമ്മാനം നേടിയ മലയാളികൾ. ഡെക്സ്റ്റർ മെനെസസ് ആണ് നാലാമൻ.ഷാർജയിൽ ഏഴ് വർഷമായി താമസിക്കുന്ന ബിപ്സൺ സെയിൽസ്മാനാണ്. 2019-ൽ ഓൺലൈനിലൂടെ ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞതു മുതൽ ടിക്കറ്റുകൾ പതിവായി വാങ്ങാറുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. സമ്മാനത്തുകയുടെ ഒരു ഭാഗം സമ്പാദ്യത്തിലേക്കും ബാക്കി തുക ബിസിനസിൽ നിക്ഷേപിക്കാനുമാണ് ബിപ്സണിന്റെ തീരുമാനം
ദുബായിൽ ഏകദേശം 18 വർഷമായി താമസിക്കുന്ന കെ.പി. ജെയിംസ് ടെക്നീഷ്യനായി ജോലി ചെയ്യുന്നു. 20 പേരടങ്ങുന്ന ഒരു ഗ്രൂപ്പായി എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. ഈ വിജയം തങ്ങളുടെ ഗ്രൂപ്പിന് വലിയ സന്തോഷം നൽകിയെന്നും സമ്മാനത്തുക എല്ലാവരുമായി പങ്കിടുമെന്നും തന്റെ ഓഹരിക്ക് പുതിയ മൊബൈൽ ഫോൺ വാങ്ങാനാണ് പദ്ധതിയെന്നും ജെയിംസ് അറിയിച്ചു.
ദുബായിൽ 12 വർഷമായി താമസിക്കുന്ന ആന്റോ സുരക്ഷാ മേഖലയിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ എട്ട് വർഷമായി 20 സുഹൃത്തുക്കൾ അടങ്ങുന്ന സംഘത്തോടൊപ്പം അദ്ദേഹം ടിക്കറ്റുകൾ എടുത്തുവരുന്നു. ഈ സമ്മാനത്തുകയും ഗ്രൂപ്പിലെ എല്ലാവരുമായി തുല്യമായി പങ്കിടും. ദുബായിൽ കഴിഞ്ഞ 13 വർഷമായി താമസിക്കുന്ന ഡെക്സ്റ്റർ മെനെസസ് എഫ്എംസിജി കമ്പനിയിൽ ജോലി ചെയ്യുന്നു.
തുടക്കത്തിൽ തന്റെ കാർഡ് പേയ്മെന്റ് നടന്നില്ലെന്ന് കരുതിയെന്നും സമ്മാനം ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ഇദ്ദേഹം പറഞ്ഞു. വർഷങ്ങളായി ടിക്കറ്റുകൾ എടുക്കാറുണ്ടെങ്കിലും ഇത് ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്. സമ്മാനത്തുക യുഎഇ വിപണിയിൽ നിക്ഷേപിക്കാനാണ് പദ്ധതിയെന്നും അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t