ആഭ്യന്തര ഉത്പാദന രം​ഗത്ത് വളർച്ച കൈവരിച്ച് കുവൈത്ത്

ആഗോള തലത്തിൽ സാമ്പത്തിക രംഗത്ത് കടുത്ത പ്രതിസന്ധികൾ നേരിടുന്നതിനിടയിലും കുവൈത്ത് സമ്പദ്‌വ്യവസ്ഥ ഈ വർഷം ആദ്യ പാദത്തിൽ ആഭ്യന്തര ഉത്പാദനത്തിൽ (GDP) വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. കുവൈത്ത് സിവിൽ സെൻട്രൽ അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക കണക്ക് പ്രകാരം, 2025 ആദ്യ പാദത്തിൽ കുവൈത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 1% വർദ്ധിച്ച് 12.57 ബില്യൺ ദിനാറായി ഉയർന്നു. 2024-ൽ ഇതേ കാലയളവിൽ 12.43 ബില്യൺ ദിനാർ ആയിരുന്നു ഇത്. ഏകദേശം 136.5 മില്യൺ ദിനാറിന്റെ വളർച്ച കൈവരിച്ചുവെന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.ചെറിയ തോതിൽ ഉള്ളതാണെങ്കിലും കുവൈത്ത് സമ്പദ്‌വ്യവസ്ഥയുടെ ഘടനയിൽ വന്ന മാറ്റങ്ങളാണ് ഈ വളർച്ചക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.എണ്ണ ഇതര വരുമാനത്തിൽ ഉണ്ടായ വർദ്ധനവ് ആണ് ഇതിൽ പ്രധാനം. . 2025 ആദ്യ പാദത്തിൽ 7.36 ബില്യൺ ദിനാർ ആണ് എണ്ണയിതര വരുമാനത്തിലൂടെ ഖജനാവിൽ എത്തിയത്.
58.5% ആണ് ഈ വരുമാനത്തിന്റെ മൊത്തം നിരക്ക് സ്വകാര്യ മേഖലയുടെ പ്രവർത്തനം വർദ്ധിച്ചുവരുന്നതും സർക്കാർ സ്വീകരിച്ച വിവിധ മേഖലാ വികസന നയങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതുമാണ് കുവൈത്ത് സമ്പദ് വ്യവസ്ഥയിലെ ഈ മുന്നേറ്റം സൂചിപ്പിക്കുന്നത്. വ്യത്യസ്ത മേഖലകളിൽ നിന്നുള്ള വരുമാന സ്രോതസ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഭാവി വർദ്ധിപ്പിക്കാനും സ്ഥിരത ഉറപ്പാക്കാനും സഹായകരമാകുമെന്നും പ്രതീക്ഷിക്കുന്നു.
എണ്ണമല്ലാത്ത മേഖലകളിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയിരിക്കുന്നത് പൊതു ഭരണ, പ്രതിരോധം, സാമൂഹ്യ സുരക്ഷാ മേഖലകളാണ് – 1.57 ബില്യൺ ദിനാർ. സാമ്പത്തിക ഇടനിലക്കാരും ഇൻഷുറൻസ് മേഖലയുമാണ് രണ്ടാം സ്ഥാനത്ത് (1.17 ബില്യൺ ദിനാർ). മൂന്നാം സ്ഥാനത്ത് 1.08 ബില്യൺ ദിനാറിന്റെ സംഭാവനയോടെ റിയൽ എസ്റ്റേറ്റ്, വാടക, വ്യാപാര മേഖലകൾ നിലകൊള്ളുന്നു.
ഒപ്പം എണ്ണ വ്യവസായം 41.4% മാത്രം സംഭാവന നൽകി – 5.2 ബില്യൺ ദിനാർ. എന്നാൽ 2024-ലെ ആദ്യ പാദത്തേക്കാൾ എണ്ണ മേഖലയ്ക്ക് 3.1% തോതിലുള്ള ഇടിവാണ് ഉണ്ടായത്.
നാലാം സ്ഥാനത്ത് നിർമ്മാണ വ്യവസായം (969.2 മില്യൺ ദിനാർ) എത്തി. വിദ്യാഭ്യാസ രംഗം അഞ്ചാം സ്ഥാനത്ത് 771.4 മില്യൺ ദിനാറിന്റെ സംഭാവന നൽകി, എന്നാൽ 2024-ലെ ഇത് 776.5 മില്യൺ ദിനാർ ആയിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version