
കുവൈത്തിലെ ഈ വാണിജ്യ സമുച്ചയത്തിലുള്ള മുഴുവൻ വാടകക്കാരെയും ഒഴിപ്പിക്കുന്നു: പ്രവാസി മലയാളികളെയും ബാധിക്കും
കുവൈത്തിലെ ഏറ്റവും പഴയ വാണിജ്യ സമുച്ചയങ്ങളിൽ ഒന്നായ മുത്തന്ന കോംപ്ലക്‌സിലെ മുഴുവൻ വാടകക്കാരെയും ഒഴിപ്പിക്കുന്നു. ഈ മാസം 30 ന് മുമ്പ് സമുച്ചയത്തിൽ നിന്ന് പൂർണ്ണമായും ഒഴിയണമെന്നും വസ്തു വകകൾ കൈമാറണ മെന്നും ആവശ്യപ്പെട്ടു കൊണ്ട് കെട്ടിടത്തിന്റെ ഭരണ വിഭാഗം വാടകക്കാർക്ക് നോട്ടിസ് നൽകി. മുത്തന്ന കോമ്പ്ലക്സിന്റെ നടത്തിപ്പിന്റെ ചുമതലയുള്ള കമ്പനിക്ക് ധനകാര്യ മന്ത്രാലയം അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുന്നത്. പങ്കാളിത്ത നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികൾക്കായുള്ള സുപ്രീം കമ്മിറ്റി പുറപ്പെടുവിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.കുവൈത്ത് സിറ്റിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മുതന്ന കോംപ്ലക്സിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ ജോലി ചെയ്യുന്ന നിരവധി വാണിജ്യ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)