കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡിൽ വാഹനാപകടത്തിൽ പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം. നുവൈസീബ് ദിശയിലേക്ക് പോകുകയായിരുന്ന വാഹനം ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു.
മരിച്ചയാൾ പൊതുമരാമത്ത് മന്ത്രാലയത്തിൽ ജോലിക്കാരനായിരുന്നു. റോഡ് അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരുന്ന സമയത്താണ് അപകടമെന്നാണ് റിപ്പോർട്ട്. അപകട കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx