
സാങ്കേതിക തകരാർ: കൊച്ചി– കുവൈത്ത് വിമാനം വൈകി, വലഞ്ഞ് യാത്രക്കാർ
സാങ്കേതിക തകരാറിനെ തുടർന്ന് കുവൈത്ത് എയർവേയ്സ് വിമാനം വൈകി. ഇന്നലെ രാവിലെ 8.05ന് കൊച്ചിയിൽ നിന്ന് പോകേണ്ട വിമാനമാണിത്.വിമാനം രാവിലെ ഏഴരയ്ക്ക് കുവൈത്തിൽ നിന്നെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. തകരാർ പരിഹരിച്ച് ഉച്ചയ്ക്ക് 3.35ന് വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)