കുവൈത്തിൽ വാഹനാപകടം, ട്രക്ക് ഡ്രൈവർക്ക് ദാരുണാന്ത്യം

കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അൽ വഫ്രയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ട്രക്ക് ഡ്രൈവറാണ് മരിച്ചത്. വാഹനത്തിൻറെ ടയറിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ. അൽ വഫ്ര സെൻററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളാണ് അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ ഡ്രൈവർ മരണപ്പെട്ടതായി ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു. അപകടസ്ഥലം തുടർനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായും അവർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version