തൊണ്ടയിൽ ബ്ലേഡ് കൊണ്ടപോലെ വേദന: പുതിയ കൊവിഡ് വകഭേദം പടരുന്നു, ജാഗ്രത വേണം

ലോകമെമ്പാടും, പ്രത്യേകിച്ച്‌ ഏഷ്യന്‍ രാജ്യങ്ങളിലും യുകെ, യുഎസ്‌ എന്നിവിടങ്ങളിലും ‘നിംബസ്‌’ എന്ന പുതിയ കോവിഡ് വകഭേദം പടരുന്നു.തൊണ്ടയില്‍ വേദനയുണ്ടാക്കുന്ന ഇതിനെ ‘റേസര്‍ ബ്ലേഡ് ത്രോട്ട്’ എന്നും വിളിക്കുന്നു. തൊണ്ടയില്‍ ബ്ലേഡ് കുടുങ്ങിയ വേദനയാണ് ഈ വകഭേദമുണ്ടാക്കുക. ഈ വകഭേദം ബാധിച്ച രോഗികള്‍ മുന്നിലെത്തിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ഇന്ത്യന്‍എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്യുന്നു.

ചൈനയിലും ഹോങ്കോംഗിലും വ്യാപകമായി പടര്‍ന്ന നിംബസ് യുഎസിലെ ചില സംസ്ഥാനങ്ങളിലും പ്രത്യക്ഷപ്പെട്ടതായി റിപോര്‍ട്ടുകള്‍ പറയുന്നു. യുഎസിലെ കാലിഫോണിയ, വാഷിങ്ടണ്‍, വീര്‍ജീനിയ, ന്യൂയോര്‍ക്ക് എന്നീ സംസ്ഥാനങ്ങളില്‍ ഇത് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആസ്‌ത്രേലിയയിലും യുകെയിലും റിപോര്‍ട്ടുകളുണ്ട്.

പനി, കുളിര് കോരല്‍, ശ്വാസതടസം, രുചിയും മണവും നഷ്ടപ്പെടല്‍, ശക്തമായ തൊണ്ടവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഇത് മുന്‍ വകഭേദങ്ങളെക്കാള്‍ അപകടമല്ലെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഒമിക്രോണ്‍ വകഭേദത്തില്‍ നിന്നുള്ള മാറ്റമായതിനാല്‍ മുന്‍ വാക്‌സിനുകള്‍ക്ക് ഇതിനെ നേരിടാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version