Posted By Editor Editor Posted On

കുവൈറ്റിലേക്കുള്ള വിമാനം വൈകി; യാ​ത്ര​ക്കാ​ര​ന് 470 ദീ​നാ​ർ ന​ഷ്ട​പ​രി​ഹാ​രം

കൈറോ​യി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള വി​മാ​നം വൈ​കി​യ​തി​​​നെ​ത്തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​ന് എ​യ​ർ​ലൈ​ൻ 470 ദീ​നാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കു​വൈ​ത്ത് കോ​ട​തി. അ​ഞ്ച് മ​ണി​ക്കൂ​റി​ലേ​റെ വി​മാ​നം വൈ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കോ​ർ​ട്ട് ഓ​ഫ് ഫ​സ്റ്റ് ഇ​ൻ​സ്റ്റ​ൻ​സ് (കോമേ​ഴ്സ്യ​ൽ ഡി​വി​ഷ​ൻ) ഉ​ത്ത​ര​വ്. അ​ഭി​ഭാ​ഷ​ക​നാ​യ മു​ഹ​മ്മ​ദ് സ​ഫ​റാ​ണ് വാ​ണി​ജ്യ വി​മാ​ന​ക്ക​മ്പ​നി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. കൈറോയി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള വി​മാ​നം 2024 ജൂ​ൺ 30ന് ​രാ​ത്രി 8.05ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 11.05ന് ​എ​ത്തേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ വി​മാ​നം അ​ഞ്ച് മ​ണി​ക്കൂ​റി​ല​ധി​കം വൈ​കി ജൂ​ലൈ ഒ​ന്നി​ന് പു​ല​ർ​ച്ചെ 1.45നാ​ണ് പു​റ​പ്പെ​ട്ട​ത്. വി​മാ​നം സ​മ​യം വൈ​കു​മെ​ന്ന കാ​ര്യം എ​ന്നെ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​രു​ന്നി​ല്ല. വി​മാ​നം വൈ​കി​യ​തോ​ടെ പ്ര​ധാ​ന​പ്പെ​ട്ട ക്ല​യ​ന്റ് അ​പ്പോ​യി​ന്റ്മെ​ന്റു​ക​ൾ റ​ദ്ദാ​യി. ത​നി​ക്ക് നേ​രി​ട്ട ഭൗ​തി​ക​വും ധാ​ർ​മി​ക​വു​മാ​യ ന​ഷ്ട​ങ്ങ​ൾ​ക്ക് 5,001 കു​വൈ​ത്ത് ദി​നാ​ർ വേ​ണ​മെ​ന്നും വി​മാ​ന​ക്ക​മ്പ​നി​ക്കെ​തി​രെ സ​ഫ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ന്റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം വാ​ണി​ജ്യ എ​യ​ർ​ലൈ​നി​നാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച കോ​ട​തി 470 ദീ​നാ​ർ ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *