കുവൈത്തിൽ ജ്വല്ലറി കമ്പനിയിൽ നിന്ന് എട്ട് ലക്ഷത്തിലധികം ദിനാറിന്റെ ആഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർക്ക് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. ഇന്ത്യക്കാരന് പുറമെ ഒരു പാകിസ്ഥാൻ പൗരനും രണ്ട് കുവൈത്തി വനിതകൾക്കും എതിരെയാണ് കോടതി വിധി പ്രസ്താവിച്ചത്.ഇവരിൽ ഇന്ത്യക്കാരനും പാകിസ്ഥാൻ പൗരനും എതിരെ 10 വർഷം വീതവും കുവൈത്തി വനിതകൾക്ക് എതിരെ 5 വർഷം വീതവും തടവ് ശിക്ഷയാണ് വിധിച്ചത്.
ഇതിനു പുറമെ മുഴുവൻ പ്രതികളും 809,000 ദിനാർ പിഴയും അടയ്ക്കണം.
2022 നും 2024 ന്റെ അവസാനത്തിനും ഇടയിലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. കേസിൽ പിടിയിലാകുന്നതിന് മുമ്പ് പ്രതികളിൽ ഒരാളായ പാകിസ്ഥാൻ പൗരൻ രാജ്യത്ത് നിന്ന് കടന്നു കളഞ്ഞിരുന്നു. ഇയാളുടെ അസാന്നിധ്യത്തിലാണ് വിധി പുറപ്പെടുവിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ