കുവൈത്തിൽ പുതിയ ഗതാഗത നിയമം നടപ്പിലാക്കിയതിനുശേഷം ഗതാഗത നിയമലംഘനങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിൽ 22 മുതലാണ് രാജ്യത്ത് പുതിയ ഗതാഗത നിയമം നടപ്പിലാക്കിയത്. ഇതിനു ശേഷം കഴിഞ്ഞ മാസം മെയിൽ വാഹന അപകടങ്ങളെ തുടർന്നുള്ള മരണ നിരക്കിൽ 55% കുറവ് രേഖപ്പെടുത്തി, വാഹനപകടങ്ങളെ തുടർന്ന് 2025 മെയ് മാസത്തിൽ ആകെ 10 പേരാണ് മരണമടഞ്ഞത്.കഴിഞ്ഞ വർഷം മെയ് മാസത്തിൽ വാഹന അപകടങ്ങളെ തുടർന്ന് 22 പേരായിരുന്നു മരണമടഞ്ഞത്.2025 മെയ് മാസത്തിൽ ട്രാഫിക് കൺട്രോൾ ക്യാമറകൾ വഴി കണ്ടെത്തിയത് ആകെ 28,464 നിയമലംഘനങ്ങളാണ്., 2024 ലെ ഇതേ മാസത്തിൽ 168,208 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായും മന്ത്രാലയം പുറത്തു വിട്ട സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.അതായത് പുതിയ നിയമം നടപ്പിലാക്കിയ ശേഷം ഗതാഗത നിയമ ലംഘ നങ്ങൾ 83% കുറഞ്ഞു. വേഗത പരിധി ലംഘനം, ചുവപ്പ് സിഗ്നൽ മറികടക്കൽ എന്നീ നിയമലംഘനങ്ങളാണ് ഇവയിൽ പ്രധാനം.വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ മൊബൈൽ ഫോൺ ഉപയോഗിക്കൽ മുതലായ നിയമലംഘനങ്ങളുടെ എണ്ണത്തിലും 75% കുറവുണ്ടെയി.പുതിയ നിയമം നടപ്പിലാക്കിയ ആദ്യ മാസത്തിൽ വെറും 22,574 നിയമലംഘനങ്ങളാണ് ഈ വിഭാഗത്തിൽ രേഖപ്പെടുത്തിയത് എന്നും സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ