കുവൈത്തിൽ കഴിഞ്ഞ ദിവസം തീപിടിത്തത്തെ തുടർന്ന് ആറ് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിന് പിന്നാലെ റിഗായ് പ്രദേശത്ത് അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. മാനവ ശേഷി സമിതി, ഭക്ഷ്യ സുരക്ഷാ സമിതി, പരിസ്ഥിതി സംരക്ഷണ സമിതി, നഗര സഭ മുതലായ സർക്കാർ ഏജൻസികളുമായി സഹകരിച്ചു കൊണ്ടാണ് പരിശോധന നടത്തിയത്. ഇതെ തുടർന്ന് നിയമലംഘനങ്ങൾ കണ്ടെത്തിയ നിരവധി സ്ഥാപനങ്ങളും കെട്ടിടങ്ങളും അടച്ചു പൂട്ടി.കഴിഞ്ഞ ഞായറാഴ്ച പ്രദേശത്തെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് 6 സുഡാനികൾ മരണമടയുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ അഗ്നി സുരക്ഷാ മാനദണ്ഡ ലംഘനം കണ്ടെത്തിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ