കുവൈറ്റിൽ 22 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു; ഇന്ത്യൻ പ്രവാസി ഉൾപ്പടെ നാല് പേർക്ക് ശിക്ഷ

കുവൈറ്റിൽ മോഷണം, കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു എന്നീ കേസുകളിൽ പ്രവാസി ഇന്ത്യക്കാരൻ, പാക്കിസ്ഥാൻ പൗരനായ ജ്വല്ലറി ഉടമ, കുവൈത്തി വനിത, അവരുടെ മകൾ എന്നിവരെ കുവൈത്ത് ക്രിമിനൽ കോടതി ശിക്ഷിച്ചു. പ്രതികൾ 800,000 കുവൈത്ത് ദിനാർ (ഏകദേശം 22 കോടിയിലധികം രൂപ) വെളുപ്പിക്കാൻ ശ്രമിച്ചതിനാണ് കേസ്. ഇന്ത്യക്കാരനും പാക്കിസ്ഥാൻ പൗരനും 10 വർഷം കഠിന തടവാണ് കോടതി വിധിച്ചത്. കുവൈത്ത് സ്വദേശിനിയായ വനിതയ്ക്ക് അഞ്ച് വർഷം കഠിന തടവ് വിധിച്ചു. ഇവരുടെ മകൾക്ക് അഞ്ച് വർഷം തടവ് വിധിച്ചെങ്കിലും 5,000 കുവൈത്ത് ദിനാറിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. എല്ലാ പ്രതികളും ചേർന്ന് 809,000 കുവൈത്ത് ദിനാർ കെട്ടിവയ്ക്കണം. ജ്വല്ലറിക്കെതിരെ സിവിൽ കേസ് എടുത്ത് മറ്റ് നടപടികൾ സ്വീകരിക്കാനും കോടതി ഉത്തരവിട്ടു. ഇന്ത്യൻ പൗരനായ പ്രതി ജോലി ചെയ്തിരുന്ന ജ്വല്ലറിയിൽ സ്വർണം, പണം എന്നിവ 2002 മുതൽ 2024 വരെ മോഷ്ടിച്ചിരുന്നതായി പരാതി ലഭിച്ചിരുന്നു. അറസ്റ്റിലായപ്പോൾ പ്രതി സ്വർണവും പണവും ജ്വല്ലറി വ്യാപാരി നൽകിയതാണെന്ന് വെളിപ്പെടുത്തി. പിന്നീട് ഇയാൾ കുവൈത്തിൽ വിട്ടു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top