പ്രമേഹം കൂടുതലാണോ, എങ്കിൽ ഈ ഫുഡിലൂടെ പെട്ടെന്ന് നിയന്ത്രിക്കാം; വിശദമായി അറിയാം

അനാരോഗ്യകരമായ ശീലങ്ങള്‍ തന്നെയാണ് പലപ്പോഴും നിങ്ങളില്‍ പ്രമേഹം വര്‍ദ്ധിക്കുന്നതിലേക്ക് എത്തുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പലപ്പോഴും ഉയര്‍ന്ന പ്രമേഹത്തിന്റെ അളവ് ആന്തരികാവയവങ്ങള്‍ക്ക് പോലും കേടുപാടുകള്‍ ഉണ്ടാക്കുന്നു. അതിന്റെ ഫലമായി പല വിധത്തിലുള്ള പ്രശ്‌നങ്ങളും നേരിടേണ്ടി വരും. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ചതാണ്.

തവിടുള്ള ധാന്യങ്ങളും പ്രോട്ടീനുകളും
പ്രമേഹത്തിന്റെ അളവ് കൃത്യമായി നിലനിര്‍ത്തുന്നതിന് വേണ്ടി പ്രോട്ടീനും ധാന്യങ്ങളും ഉപയോഗിക്കാവുന്നതാണ്. ഇതില്‍ ബ്രൗണ്‍ റൈസ്, ക്വിനോവ, തവിടുള്ള ഗോതമ്പ് തുടങ്ങിയവയെല്ലാം തന്നെ ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ ചിക്കന്‍, മത്സ്യം, എന്നിവയെല്ലാം പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും സ്ഥിരമായ ഗ്ലൂക്കോസ് പ്രതികരണത്തിനും സഹായിക്കുന്നു. ഇത് വഴി ആരോഗ്യം മികച്ചതാവുന്നു.

നട്‌സും ബെറികളും
ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമായി നിലനിര്‍ത്തുന്നതിന് വേണ്ടി നട്‌സും ബെറികളും ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. എന്ന് മാത്രമല്ല പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ബ്ലൂബെറി, റാസ്‌ബെറി പോലുള്ളവയും അത് കൂടാതെ നാരുകളുമായും ആന്റിഓക്സിഡന്റുകളുമായും സംയോജിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. ഇത് പ്രമേഹത്തെ നിയന്ത്രിക്കും.

കറുവപ്പട്ടയും ഓട്സും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് കറുവപ്പട്ടയും ഓട്സും മികച്ചതാണ്. ഇതിലുള്ള സ്വാഭാവിക സംയുക്തങ്ങള്‍ ഗ്ലൂക്കോസ് മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. അതേസമയം ഓട്സിലെ ലയിക്കുന്ന നാരുകള്‍ കാര്‍ബോഹൈഡ്രേറ്റ് ദഹനത്തെ മന്ദഗതിയിലാക്കുന്നതിനും സഹായിക്കും. ഇത് വഴി നിങ്ങളുടെ ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് കൃത്യമാവുന്നു. ഇവ രുചികരവും ഫലപ്രദവുമായ മാറ്റങ്ങളിലേക്ക് എത്തിക്കുന്നു.

പയര്‍വര്‍ഗ്ഗങ്ങളും തവിടുള്ള ധാന്യങ്ങളും
പയര്‍വര്‍ഗ്ഗങ്ങള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ്. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. അത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. പയര്‍ വര്‍ഗ്ഗങ്ങള്‍, കടല, ബീന്‍സ് എന്നിവയെല്ലാം കഴിക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. കൂടാതെ പഞ്ചസാരയുടെ അളവ് രക്തത്തില്‍ കുറയ്ക്കുന്നതിനും സഹായിക്കും.

അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികള്‍
അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികള്‍ ആരോഗ്യകരമായ കൊഴുപ്പും ചേര്‍ന്ന്കഴിക്കുന്നതും രക്തത്തിലെ പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ബ്രോക്കോളി, ചീര, കുരുമുളക് തുടങ്ങിയ പച്ചക്കറികളില്‍ നാരുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട് . അത് മാത്രമല്ല അവോക്കാഡോ, നട്സ്, മാംസം തുടങ്ങിയവയില്‍ നിന്നുള്ള ആരോഗ്യകരമായ കൊഴുപ്പുകളും ശരീരത്തിന് ലഭിക്കുന്നു. ഇത് നിങ്ങളില്‍ പ്രമേഹത്തെ കൃത്യമാക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Related Posts

Leave a Reply

Your email address will not be published. Required fields are marked *