
കുവൈറ്റിൽ സ്കൂൾ കാന്റീൻ നിയന്ത്രണങ്ങൾക്ക് അംഗീകാരം
സ്കൂൾ ക്യാന്റീനിലെ ഭക്ഷണങ്ങൾക്ക് കൊണ്ടുവന്ന നിയന്ത്രണങ്ങൾക്ക് അംഗീകാരം നൽകി ആരോഗ്യ മന്ത്രാലയം. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. വിദ്യാർത്ഥികളെ അനാരോഗ്യകരമായ ഭക്ഷണരീതികളിൽ നിന്ന് സംരക്ഷിക്കുന്നതിനും, സ്കൂളുകളിൽ നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ആധുനിക ആരോഗ്യ-പോഷകാഹാര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിനും, വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ഒരു ആരോഗ്യകരമായ വിദ്യാഭ്യാസ അന്തരീക്ഷം സ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നിയന്ത്രണം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)