
ചൂടോട് ചൂട്; കുവൈത്തിൽ വേനൽ ആരംഭിക്കുന്നത് ജൂൺ മാസത്തിൽ
കുവൈത്തിൽ ഈ വർഷത്തെ വേനൽ കാലം ജൂൺ 7 നാണ് ആരംഭിക്കുകയെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.ഈ ദിവസം മുതൽ അന്തരീക്ഷ.താപനില ക്രമേണ ഉയരുകയും വരണ്ട, കാലാവസ്ഥയുമായിരിക്കും അനുഭവ പ്പെ ടുക.13 ദിവസം നീണ്ടുനിൽക്കുന്ന ഈ ഘട്ടത്തിൽ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില ഏറ്റവും ഉയർന്ന നിലയിൽ എത്തുമെന്നും അൽ ഉജൈ രി സെന്റർ അധികൃതർ വ്യക്തമാക്കി. ഇന്ന് മുതൽ “ബതീൻ” സീസൺ ആരംഭിക്കുകയും ഇത് 13 ദിവസം നീണ്ടുനിൽക്കുകയും ചെയ്യും.സൂര്യരശ്മികൾ നേരിട്ട് തലയ്ക്കു മുകളിൽ എത്തുന്നതാണ് ബതീൻ സീസന്റെ സവിശേഷത എന്നും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)