
കുവൈത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്ത; ഇക്കാര്യം അറിഞ്ഞോ?
കുവൈത്തിൽ കുടുംബ സന്ദർശന വിസയുടെ കാലാവധി മൂന്ന് മാസമായി വർദ്ധിപ്പിച്ചുവെന്ന തരത്തിൽ ഒരു ടൈപ്പിംഗ് സെന്റർ സ്ഥാപനത്തിന്റെ പേരിൽ വ്യാജ പരസ്യം പ്രചരിക്കുന്നു.”90 ദിവസം കാലാവധിയോടെ ഫാമിലി വിസിറ്റ് വിസ ഇപ്പോൾ ഓൺ ലൈൻ ആയി അപേക്ഷിക്കാം’ എന്നാണ് പരസ്യത്തിലെ ഉള്ളടക്കം. വിശദ വിവരങ്ങൾ അറിയുന്നതിന് മൂന്ന് മൊബൈൽ ഫോൺ നമ്പറുകളും പരസ്യത്തിൽ നൽകിയിട്ടുണ്ട്. പരസ്യത്തിൽ കാണിച്ച നമ്പറിൽ വിളിക്കുന്നവരോട് മലയാളിയാണ് മറുപടി നൽകുന്നത്. പുതിയ നിയമം ‘രഹസ്യമായി ‘ കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്നതായാണ് വിളിക്കുന്നവർക്ക് ഇയാൾ നൽകുന്ന മറുപടി . വിസ നിരക്കിന് പുറമെ 5 ദിനാർ സേവന ചാർജ് കൂടി നൽകണമെന്നും ഇയാൾ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നുണ്ട്. നിലവിൽ കുടുംബ സന്ദർശന വിസക്ക് ആഭ്യന്തര മന്ത്രാലയം ഒരു മാസത്തെ കാലാവധി മാത്രമാണ് അനുവദിക്കുന്നത്. സന്ദർശന വിസ കാലാവധി ദീർഘിപ്പിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഇത് വരെ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല. എന്നാൽ ജി സി സി രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് കുവൈത്തിലെ ബന്ധുക്കൾ മുഖേനെയും അർഹരായ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് ഓൺ അറൈവൽ സംവിധാനം വഴിയും മൂന്ന് മാസത്തെ കാലാവധിയിൽ സന്ദർശന വിസ അനുവദിക്കുന്നുണ്ട്. നാട്ടിലുള്ള ബന്ധുക്കൾക്ക് ഒരു മാസത്തെ കാലാവധിയിൽ മാത്രമാണ് ഇപ്പോൾ സന്ദർശന വിസ അനുവദിക്കുന്നതും.മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവാസികളാണ് സന്ദർശന വിസ കാലാവധി മൂന്ന് മാസമായി വർദ്ധിപ്പിക്കുന്ന പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നതും.
. ഈ സാഹചര്യത്തിലാണ് മൂന്ന് മാസം കാലാവധിയിൽ സന്ദർശന വിസ അനുവദിക്കുന്നുവെന്ന വ്യാജ പരസ്യം പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള പ്രചാരണത്തിന് പിന്നിൽ ദുരൂഹതയുള്ളതായാണ് സംശയിക്കപ്പെടുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)