
കുവൈത്തിൽ ഈ നടപടിക്രമങ്ങളുടെ അപേക്ഷ ഇനി മുതൽ സാഹൽ ആപ്പ് വഴി
കുവൈത്തിൽ എതിർ കക്ഷികൾക്ക് എതിരെ അറസ്റ്റ് വാറന്റ്, സമൻസ് എന്നീ നടപടിക്രമങ്ങളുടെ അപേക്ഷ ഇനി മുതൽ സാഹൽ ആപ്പ് വഴി ലഭ്യമാകും.നീതിന്യായ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാഹൽ ആപ്പിലെ ‘റിമോട്ട് എക്സിക്യൂഷൻ അപേക്ഷകളുടെ പട്ടികയിലാണ് പുതിയ സേവനം ഉൾപ്പെടു ത്തിയിരിക്കുന്നത്. ഇത് പ്രകാരം എതിർ കക്ഷിക്ക് എതിരെ കോടതി പുറപ്പെടുവിച്ച സമൻസ്, അറസ്റ്റ് വാറന്റ് എന്നിവ നടപ്പിലാ ക്കുവാൻ പരാതിക്കാരന് സാഹൽ ആപ്പ് വഴി അപേക്ഷ സമർപ്പിക്കാൻ സാധ്യമാകും. എന്നാൽ അപേക്ഷയുടെ ആധികാരികതയും വ്യവസ്ഥകളും പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമാകും അപേക്ഷയിൽ അന്തിമ തീരുമാനമെടുക്കുക. വായ്പ, കടം മുതലായ സാമ്പത്തിക ഇടപാടുകൾ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് എതിരെ യാത്രാ നിരോധനം ഏർപ്പെടുത്തുവാൻ കഴിഞ്ഞ ദിവസം സാഹൽ ആപ്പിൽ പുതിയ സേവനം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നീതി ന്യായം മന്ത്രാലയം പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)