
കുവൈത്തിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു
ജഹ്റയിൽ രണ്ട് വാഹനങ്ങളിൽ തീപിടിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ജഹ്റ ഫയർ ഡിപ്പാർട്ട്മെന്റ് സംഘം ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കാര്യമായ പരിക്കുകളൊന്നുമില്ലാതെ വൈകാതെ തീ അണച്ചതായി ഫയർഫോഴ്സ് അറിയിച്ചു. തീപിടിത്തത്തിൽ വാഹനങ്ങൾ പൂർണമായും നശിച്ചു.താപനില ഉയർന്നതോടെ വാഹനങ്ങളിൽ തീപിടിക്കാനുള്ള സാധ്യത ഏറെയാണ്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)