
തലവേദന വന്നാൽ ചായയോ കാപ്പിയോ കുടിക്കുന്ന ശീലമുണ്ടോ? തലച്ചോറിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത് ഇതാണ്
പ്രായമേറും തോറും നമ്മുടെ തലച്ചോറിന്റെ ശക്തി ക്ഷയിക്കാനുള്ള സാധ്യതയും വർധിക്കും. നമ്മുടെ പെരുമാറ്റം, ഓർമ, തനിയെ കാര്യങ്ങൾ ചെയ്യാനുള്ള ശേഷി എന്നിങ്ങനെ പലതും തലച്ചോറിന്റെ ക്ഷമതയെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. മേധാശക്തി ക്ഷയിച്ചത് മൂലമുള്ള ലക്ഷണങ്ങളെ വൈകിക്കാനും തലച്ചോറിന്റെ ആരോഗ്യം കാക്കാനും നാഡീരോഗ വിദഗ്‌ധർ നിർദ്ദേശിക്കുന്ന ചില മാർഗ്ഗങ്ങൾ ഇനി പറയുന്നവയാണ്.
ദിവസവുമുള്ള വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, നല്ല ഉറക്കം എന്നിങ്ങനെ നമ്മുടെ ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ചെയ്യുന്ന കാര്യങ്ങളെല്ലാം തലച്ചോറിനെയും ദീർഘകാലം കാത്ത് രക്ഷിക്കും. പുകവലിയും മദ്യപാനവുമൊക്കെ തലച്ചോറിന് കേടായതിനാൽ ഇവ ഒഴിവാക്കുന്നത് തലച്ചോറിന്റെ ആരോഗ്യം നിലനിർത്തും. ഒറ്റക്കാലിൽ നിൽക്കാൻ നിങ്ങൾ നടത്തുന്ന ശ്രമങ്ങൾ നിങ്ങളുടെ ബാലൻസ് നിലനിർത്തുന്ന നല്ലൊരു വ്യായാമമാണ്. ഇത്തരം എയറോബിക് വ്യായാമങ്ങൾ തലച്ചോറിനെ പോഷിപ്പിക്കുന്ന രാസവസ്‌തുക്കൾ പുറപ്പെടുവിക്കുകയും ന്യൂറോണുകളെ സഹായിക്കുകയും ചെയ്യും. ഇതിനൊപ്പം കുറച്ച് റെസിസ്റ്റൻസ് വ്യായാമങ്ങളും കൂടി ചെയ്യുന്നത് പേശികളുടെ മാസ് നിലനിർത്തുകയും മേധാക്ഷയത്തെ തടയുകയും ചെയ്യുന്നു.പാകം ചെയ്യുമ്പോൾ വെണ്ണയ്‌ക്ക് പകരം ഒലീവ് എണ്ണ ഉപയോഗിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. മീനുകളിലും മറ്റും അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡും തലച്ചോറിന് കരുത്തേകുന്നു. സസ്യാഹാരികളും മാംസാഹാരികളും ഡോക്ടറുടെ നിർദ്ദേശപ്രകാരം വൈറ്റമിൻ ബി12 സപ്ലിമെന്റുകൾ എടുക്കുന്നതും സഹായകമാണ്.തലവേദന വരുന്നെന്ന് പറഞ്ഞ് ഉടനെ പോയി കാപ്പിയും ചായയും കുടിക്കാതെ വെള്ളം കുടിക്കുന്നതും തലച്ചോറിനെ സഹായിക്കും. ദിവസവും കുറഞ്ഞത് രണ്ട് ലീറ്റർ വെളളം കുടിക്കുന്നത് നിർജലീകരണം ഒഴിവാക്കുകയും തലച്ചോറിന് തെളിച്ചം നൽകുകയും ചെയ്യും.എപ്പോഴും സമ്മർദ്ദത്തിന് അടിപ്പെട്ട് മസിലും പിടിച്ചിരിക്കുന്നത് തലച്ചോറിനെ പെട്ടെന്ന് പ്രായമുള്ളതാക്കും. മറവിരോഗം പോലുള്ളവയുടെ സാധ്യത വർധിപ്പിക്കുന്നതാണ് സമ്മർദ്ദം. ഇതിനാൽ എപ്പോഴും ടെൻഷൻ അടിച്ചിരിക്കാതെ ജീവിതത്തെ കുറച്ച് ലളിതമായി കണ്ട് ‘ചിൽ’ ആയി ഇരിക്കാൻ ശ്രമിക്കാം.ഊഷ്‌മളമായ സൗഹൃദങ്ങൾ തലച്ചോറിനെ ചെറുപ്പമാക്കി വയ്‌ക്കാൻ സഹായിക്കും. സാമൂഹിക മാധ്യമങ്ങൾ ഒക്കെ ഫോർവേർഡ് സന്ദേശങ്ങളും വീഡിയോയും കാണാതെ സൗഹൃദം വളർത്താൻ ഉപയോഗിക്കാം. യഥാർത്ഥ ലോകത്തിലെ ബന്ധുജന സംസർഗ്ഗവും സൗഹൃദ കൂട്ടായ്‌മകളുമൊക്കെ തലച്ചോറിന് നല്ലതാണ്.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
Comments (0)