നിപ വീണ്ടും; ശ്രദ്ധിക്കേണ്ടത് – ഇക്കാര്യങ്ങളില്‍ പ്രതിരോധം പ്രധാനം, മുന്‍കരുതലുകള്‍ ഇവയെല്ലാം

കേരളത്തില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. മലപ്പുറം വളാഞ്ചേരി സ്വദേശിയായ നാല്‍പ്പത്തി രണ്ടുകാരിക്കാണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്. പനി ബാധിച്ച് ചികിത്സയിലിരിക്കേയാണ് രോഗാവസ്ഥ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെക്കുറിച്ചുണ്ടായ സംശയത്തെ തുടര്‍ന്നാണ് സ്രവം പൂണെ വൈറോളജി ലാബിലേക്ക് അയച്ച് പരിശോധന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗാവസ്ഥ സ്ഥിരീകരിച്ചത്. കേരളത്തില്‍ 2018 മേയ് മാസത്തിലാണ് നിപ ആദ്യമായി സ്ഥിരീകരിച്ചത്. എന്നാല്‍ കൃത്യമായ മുന്‍കരുതലിലൂടേയും ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളിലൂടേയും നിപയെ വരുതിയിലാക്കാന്‍ നമുക്ക് സാധിച്ചു. രോഗാവസ്ഥയില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്നറിയാം.

പഴങ്ങളും പഴച്ചാറുകളും ശ്രദ്ധിക്കുക
പലപ്പോഴും തൊടിയില്‍ നിന്നും ലഭിക്കുന്നതോ അല്ലെങ്കില്‍ വവ്വാലുകള്‍ കടിച്ചതോ തുറസ്സായ സ്ഥലത്ത് നിന്ന് ലഭിച്ചതോ ആയ പഴങ്ങള്‍ കഴിക്കരുത്. അത് മാത്രമല്ല പഴങ്ങളെന്ന പോലെ തന്നെ തുറന്ന് വെച്ച പാനീയങ്ങള്‍ കള്ള് തുടങ്ങിയവയും കുടിക്കുന്നത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. പ്രധാനമായം ചാമ്പങ്ങ, പേരയ്ക്ക്, മാമ്പഴം എന്നിവ ഒഴിവാക്കുക. വീട്ടു മുറ്റത്തും മറ്റും വീണു കിടക്കുന്ന പഴങ്ങള്‍ കഴിക്കമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

വവ്വാലുകള്‍ വസിക്കുന്ന പ്രദേശങ്ങള്‍ സൂക്ഷിക്കണം
വവ്വാലുകള്‍ വസിക്കുന്ന പ്രദേശങ്ങള്‍ വളരെയധികം സൂക്ഷിക്കണം. ഇത് പലപ്പോഴും രോഗാവസ്ഥയിലേക്ക് നയിക്കുന്നു. പഴയ കിണറുകള്‍, ധാരാളം പഴങ്ങളുള്ള സ്ഥലങ്ങള്‍ എന്നിവയെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് രോഗാവസ്ഥയിലേക്ക് എത്തിക്കുന്നു.

ശുചിത്വം പാലിക്കുക
ശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്. പലപ്പോഴും അത് കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമോ അല്ലെങ്കില്‍ മൃഗങ്ങളെ കൈകാര്യം ചെയ്തതിന് ശേഷമോ ശുചിത്വം പാലിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ നല്ലതുപോലെ കഴുകി വൃത്തിയാക്കണം. കൂടാതെ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

മാസ്‌കുകള്‍ ധരിക്കുക
രോഗാവസ്ഥയില്‍ വളരെയധികം ജാഗ്രത പാലിക്കേണ്ടതാണ്. രോഗം ബാധിച്ച ഇടങ്ങളും പൊതുസ്ഥലങ്ങളും സന്ദര്‍ശിക്കുമ്പോള്‍ പ്രത്യേകിച്ച ആശുപത്രികളില്‍ മാസ്‌ക് ധരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് രോഗാവസ്ഥ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ജാഗ്രതയോടെ വേണം മുന്നോട്ട് പോവുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം ഉണ്ടാക്കും.

രോഗികളുമായി അടുത്ത ബന്ധം ഒഴിവാക്കുക
പ്രധാനമായും ശ്രദ്ധിക്കേണ്ടത് രോഗികളുമായുള്ള അടുത്ത ബന്ധം ഒഴിവാക്കുക എന്നതാണ്. പനി, തലവേദന, ഛര്‍ദ്ദി അല്ലെങ്കില്‍ ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നവരുമായുള്ള ബന്ധം പരമാവധി ഒഴിവാക്കണം. ഉടന്‍ തന്നെ വൈദ്യസഹായം തേടുകയും രോഗാവസ്ഥയെ കൃത്യമായി മനസ്സിലാക്കുകയും വേണം. കൂടാതെ ആരുമായും ഭക്ഷണം, വസ്ത്രങ്ങള്‍ അല്ലെങ്കില്‍ വ്യക്തിഗത വസ്തുക്കള്‍ എന്നിവ പങ്കിടാതിരിക്കുന്നതിനും ശ്രദ്ധിക്കണം.

ക്വാറന്റൈന്‍, യാത്രാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക
ക്വാറന്റൈന്‍ പോലുള്ള കാര്യങ്ങള്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല കണ്ടെയ്ന്‍മെന്റ് സോണുകള്‍, ഐസൊലേഷന്‍ പ്രോട്ടോക്കോളുകള്‍, യാത്രാ നിയന്ത്രണങ്ങള്‍ എന്നിവയെ കുറിച്ച് കൃത്യമായി മനസ്സിലാക്കി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ നിസ്സാരമാക്കരുത്. കൂടാതെ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടുകയും ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കുകയും ചെയ്യുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version