Posted By Editor Editor Posted On

കുവൈത്തിൽ റോളക്സ് വാച്ച് മോഷ്ടിച്ച സ്ത്രീ പിടിയിൽ

കുവൈത്തിൽ വിലകൂടിയ ഒരു റോളക്സ് വാച്ച് മോഷ്ടിച്ച മുപ്പതുകാരിയെ ഹവല്ലിയിലെ ഡിറ്റക്ടീവുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. റോളക്സ് വാച്ച് മോഷ്ടിച്ച്, അതിന്റെ യഥാർത്ഥ വിലയെക്കുറിച്ച് അറിയാത്ത ഒരു സുഹൃത്തിന് വളരെ കുറഞ്ഞ വിലയ്ക്ക് വിറ്റതായി അവർ സമ്മതിച്ചു. 1989 ൽ ജനിച്ച ഒരു കുവൈത്തി പൗരൻ തൻറെ 7,200 ദിനാർ (19 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) വിലമതിക്കുന്ന റോളക്സ് വാച്ച് അപ്പാർട്ട്മെൻറിന് സമീപമുള്ള ഒരു ഷൂബോക്സിൽ അബദ്ധത്തിൽ മറന്നുവയ്ക്കുകയായിരുന്നു.

വാച്ച് നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് യുവാവ് അപ്പാർട്ട്മെൻറ് കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഒരു സ്ത്രീ വാച്ച് എടുക്കുന്നത് ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ 1990ൽ ജനിച്ച പ്രതിയായ സ്ത്രീയെ തിരിച്ചറിഞ്ഞ് പിടികൂടി. ചോദ്യം ചെയ്യലിൽ, അവർ കുറ്റം സമ്മതിക്കുകയും ഒരു സുഹൃത്തിന് വെറും 5,000 കുവൈത്തി ദിനാറിന് വിറ്റതായി വെളിപ്പെടുത്തുകയും ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *