
കുവൈറ്റിൽ ആഡംബര വാച്ച് മോഷ്ടിച്ച സ്ത്രീ അറസ്റ്റിൽ
കുവൈറ്റ് പൗരന്റെ ആഡംബര വാച്ച് മോഷ്ടിച്ച സ്ത്രീ അറസ്റ്റിൽ. മോഷ്ട്ടിച്ച വാച്ച് ഇവർ കുറഞ്ഞ വിലക്ക് വിൽക്കുകയും ചെയ്തു. സംഭവത്തിൽ മുപ്പത് കാരിയെ ഹവല്ലി ഡിറ്റക്ടീവുകൾ പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 7,200 ദീനാർ വിലമതിക്കുന്ന റോളക്സ് വാച്ച് മോഷണം പോയതായി കുവൈത്ത് പൗരൻ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീ പിടിയിലയത്. അന്വേഷണഭാഗമായി സംഭവം നടന്ന അപ്പാർട്ട്മെന്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ ഒരു സ്ത്രീ വാച്ച് എടുക്കുന്നത് കണ്ടു. ഇവരെ സുരക്ഷ ഉദ്യോഗസ്ഥർ ഉടൻ തിരിച്ചറിഞ്ഞ് പിടികൂടി. ചോദ്യം ചെയ്യലിൽ സ്ത്രീ മോഷണം സമ്മതിച്ചു. വാച്ചിന് വലിയ വില ഉണ്ടെന്ന് അറിയാമായിരുന്നിട്ടും കുറഞ്ഞ വിലയിൽ അത് വിറ്റതായും വെളിപ്പെടുത്തി.വാച്ച് മോഷ്ടിക്കപ്പെട്ടതാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് വാങ്ങിയയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)